/sathyam/media/post_attachments/rtQLS76bLFPG3vtxeQgL.jpg)
പെരുവ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ചുമതലയിലുള്ള മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ പെരുവയിൽ ആരംഭിച്ചു.
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നും സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന പതിനാറാമത് സാമൂഹ്യക്ഷേമ പദ്ധതിയാണ് പെരുവയിൽ ആരംഭിച്ചിരിക്കുന്ന പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ. നിർധനരായ കിടപ്പു രോഗികളുടെ ആജീവനാന്ത സൗജന്യ പരിചരണമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ, വൈസ് പ്രസിഡന്റ് ഷീല ജോസഫ്, വാർഡ് മെമ്പർ ശിൽപ ദാസ്, ഫാ.ജോസ് തോമസ്,ഫാ. ജേക്കബ് കുര്യൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us