കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ സുരക്ഷാ ജീവനക്കാർ വേണമെന്ന ആവശ്യവുമായി നാട്ടുകാർ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം:നല്ല നിലയിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ രാത്രി കാലങ്ങളിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണം എന്നാണ് ആശുപത്രിയിൽ ചികിത്സ തേടി എത്താറുള്ള നാട്ടുകാരുടെ ആവശ്യം

Advertisment

രാത്രി കാലങ്ങളിൽ ചികിത്സ തേടി എത്തുന്ന ചിലരൊക്കെ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് അതിര് വിട്ട പ്രവർത്തികളും വാക്കുകളും ഉപയോഗിക്കുന്നതായി കണ്ടതാണ് രാത്രികാലങ്ങളിൽ എങ്കിലും സുരക്ഷാ ജീവനക്കാരെ നിയമിക്കണം എന്ന ആവശ്യമുയരാൻ കാരണം

മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചും പ്രശ്നങ്ങൾ ഉണ്ടാക്കുകയും മുറിവ് പറ്റുകയും പിന്നീട് ചികിത്സ തേടിയെത്തുകയും ചെയ്യുന്നവർ കൂടുതലും രാത്രി സമയങ്ങളിലാണ് എത്തുന്നത്

ഇങ്ങനെ ചികിത്സ തേടി എത്തുന്നവരിൽ നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികളും ഒക്കെയുണ്ട് ഇവരിൽ പലരും ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ് അന്യസംസ്ഥാന തൊഴിലാളികൾ എത്തിയാൽ ഭാഷയും ഒരു തടസ്സമായി മാറുന്നു

പലപ്പോഴും ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് അങ്ങനെയുള്ള സമയങ്ങളിൽ ജീവനക്കാർക്ക് സഹായമായി മാറുന്നത് അതിൻ്റെ പേരിലും പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്

സുരക്ഷാ ജീവനക്കാരുടെ നിയമനം ഉണ്ടായാൽ അങ്ങനെയുള്ള പ്രശ്നങ്ങൾക്ക് നിയന്ത്രണമുണ്ടാവുകയും ജീവനക്കാരുടെ ജോലിക്ക് സഹായകരവും അവരുടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്

Advertisment