/sathyam/media/post_attachments/tnTbxzlcmaFglFSLPZMV.jpg)
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സെന്‍റ് തോമസ് ഹെെസ്കൂളിലെ 1970 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ 52 വര്‍ഷത്തിനു ശേഷം ആദ്യമായി നടക്കും. മെയ് 14 ശനിയാഴ്ച മരങ്ങാട്ടുപിള്ളി എല്‍പി സ്കൂളില്‍വെച്ച് നടക്കുന്ന `ഓര്‍മ്മ കൂട്ടായ്മ'യില്‍ രാജ്യത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരുന്നവരില്‍ ഭൂരിഭാഗം പേരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഔപചാരികത കഴിവതും ഒഴിവാക്കി പഠന കാലത്തെ സാഹചര്യം പുനഃസൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നത്. അന്നത്തെ അദ്ധ്യാപക-അനദ്ധ്യാപകരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആറു പേരെ ആദരിക്കും.
1970 -ല്‍ മൂന്നു ബാച്ചുകളിലായി 118 വിദ്യര്‍ത്ഥികള്‍ ഉണ്ടായിരുന്നതില്‍ 15 പേര്‍ ഇതിനകം മരണപ്പെട്ടു. ഇപ്പോഴുള്ളവര്‍ക്ക് 68 വയസിനുമേല്‍ പ്രായമുള്ളവരാണ്. സ്ത്രീകളാണ് അധികവും. പലര്‍ക്കും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മക്കളുടെയോ പേരക്കുട്ടികളുടെയോ സഹായത്തോടെയാണെങ്കിലും കൂടുതല്‍ പേരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന എ.എസ് ചന്ദ്രമോഹനന്‍, ടി.ജെ. കുര്യാക്കോസ്, സിറില്‍ ജോസ്, സി.ജെ. ജോസഫ്, ടി.ജെ. സ്റ്റീഫന്‍, സി. വല്‍സമ്മ ജോസഫ് എന്നിവര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us