ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
Advertisment
ഭരണങ്ങാനം:കടനാട് പഞ്ചായത്ത് അതിർത്തിയായ കയ്യൂർ നാടുകാണിയിൽ ഇന്നലെ രാത്രിയിലെ കനത്തമഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം ജോസ് കെ മാണി എംപി സന്ദർശിച്ചു
തഹസീൽദാർ എസ് ശ്രീജിത്തിനെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു.
നാശനഷ്ടം വന്ന വീടുകൾക്ക് അടിയന്തരമായ ധനസഹായം അനുവദിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മറ്റു ജനപ്രതിനിധികൾ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വീടുകളിൽ അദ്ദേഹം നേരിട്ടെത്തി അവരുടെ പരാതികൾ കേൾക്കുകയും ഉടനടി അതിന് പരിഹാരം കാണുമെന്ന് അവരെ അറിയിക്കുകയും ചെയ്തു.