ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/WyemSh5rIRL7SiUPpMYJ.jpg)
പാലാ: കേരള കോൺഗ്രസ് (എം) മുൻ മുത്തോലി മണ്ഡലം പ്രസിഡണ്ടും ദീർഘകാലം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വർഗീസ് കുളത്തറയുടെ ചരമവാർഷികം മുത്തോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
Advertisment
മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിൻ കെ.അലക്സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണാസമ്മേളനം സംസ്ഥാന സൗകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് രാജൻ മുണ്ടമറ്റം, ഈസ്റ്റ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോയി കൊമ്പനാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബി കാപ്പിലുമക്കൽ, ഒ ജെ ജോസഫ്, ഒറ്റമാക്കൽ, വർക്കിച്ചൻ കേളപ്പനാൽ, രാജൂ കരുവാകുളം, ടോമി തകടിയേൽ, മാത്തുകുട്ടി ചെന്നാട്ട് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us