വയലായിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. രണ്ട് പേർക്ക് കുത്തേറ്റു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ഞരളപ്പുഴ ഭാഗത്ത് സാമൂഹ്യ വിരുദ്ധരുടെ അക്രമണത്തിൽ രണ്ട് പേര്‍ക്ക് കുത്തേറ്റു. വയലാ ചെറുതോട്ടായിൽ ഗോപീഷ് (26) വയലാ ഞരളപ്പുഴ പാറയ്ക്കൽ റെജിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്.

Advertisment

കഴിഞ്ഞ ഒരു വർഷത്തിലേറെ ആയി വയലാ ഞരളപ്പുഴ ഭാഗത്ത് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടമാണ്. വിജനമായ പ്രദേശവും പാറമടകളും സംഘത്തിന്റെ വിഹാര കേന്ദ്രങ്ങൾ അണ്. സാമൂഹ്യ വിരുദ്ധരുടെ ആക്രമണങ്ങൾ ചോദ്യം ചെയ്തതിനാണ് ഗോപീഷിന് കുത്തേൽക്കേണ്ടി വന്നത്.

വെള്ളി വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിക്ക് റെജിനും ഗോപിഷും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് നടന്ന മൽപിടുത്തത്തിൽ ഇരുവർക്കും കുത്തേല്‍ക്കുകയുമായിരുന്നു.

ഗ്രാമീണ റോഡുകളിൽ പിടിമുറുക്കി കഞ്ചാവ് സംഘങ്ങൾ

കുറവിലങ്ങാട്: രാത്രി സമയങ്ങളിൽ ഗ്രാമീണ റോഡുകളിൽ ആളൊഴിഞ്ഞ ഭാഗങ്ങൾ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന സംഘങ്ങൾ തമ്പടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. വയലാ ഞരളപ്പുഴ റോഡ്, കൂടല്ലൂർ കടപ്പൂർ റോഡ്, കുറവിലങ്ങാട് കനാൽ റോഡ്, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിൽ ലഹരി ഉപയോഗവും വിൽപനയും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസിന് ഇവിടേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കാത്തത് മുതലെടുത്താണ് കഞ്ചാവ് മാഫിയ ഇവിടെങ്ങളിൽ താവളമുറപ്പിക്കുന്നത്.

യുവാക്കളും വിദ്യാർഥികളുമാണ് ലഹരി മാഫിയ സംഘത്തി​െൻറ പ്രധാന ഇരകൾ. ആവശ്യത്തിന് പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ചാണ് ഇവരെ വലയിലാക്കുന്നത്.

ഏജൻറുമാർ കൊണ്ടുവരുന്ന കഞ്ചാവ് പൊതികൾ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നതായും പരാതിയുണ്ട്. മുന്തിയ ഇനം സിഗരറ്റുകളിൽ കഞ്ചാവ് തിരുകി ആവശ്യക്കാർക്ക് പാക്കറ്റ് കണക്കിന് എത്തിക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘങ്ങളും സജീവമാണ്.

പിടിയിലാകുന്നത് ചെറുമീനുകൾ

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ പിടിയിൽ വല്ലപ്പോഴും അകപ്പെടുന്നത് ചെറുമീനുകളാണ്. വമ്പൻ സ്രാവുകൾ രക്ഷപ്പെടുകയാണ് പതിവ്. കഞ്ചാവ് കേസിൽ ഒരിക്കൽ പിടിയിലാകുന്നവർ പുറത്തിറങ്ങിയാലും ഇത് തുടരുന്നതായാണ് വിവരം.

പോലിസും എക്സൈസും നിർജീവം

വയലാ: കഴിഞ്ഞ ഒരു വർക്ഷത്തിലേറെ ആയി കുറവിലങ്ങാട്, വയലാ, കടപ്ലാമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നടക്കുന്ന വാക്കേറ്റവും സംഘർഷവും മൂലം ജീവിതം ദുസഹമായ പരിസരവാസികൾ കഞ്ചാവ് വിൽപ്പതക്കാരുടെ പേരു വിരങ്ങൾ സഹിതം പലപ്പോഴും പോലീസിനെയും എക്സൈസിനെയും വിവരം അറിയിച്ചാൽ ഇവർ അന്വേഷണത്തിന് പോലും എത്താറില്ലാ എന്നാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞ ഒരു വർഷത്തിലേറെ ആയി വയലാ ഞരളപ്പുഴ ഭാഗത്ത് താമസിക്കുന്നവർക്ക് ഇരുൾ പരന്നാൽ വീടിന് പുറത്തിറങ്ങുവാൻ ഭയമാണ്.

ഇവിടങ്ങളിൽ കഞ്ചാവ് സംഘങ്ങൾ രാത്രി സമയങ്ങളിൽ റോഡുവക്കിൽ പതുങ്ങി ഇരിക്കുന്നത് പതിവാണ്.

പലപ്പോഴും പോലീസിൽ നേരിട്ടും അല്ലാതെയും നിരവധി പേരും വിവിധ സംഘടനകളും പരാതികൾ നൽകി എങ്കിലും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലാ എന്ന പരാതി ശക്തമാണ്.

Advertisment