മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2021-22 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ഉഴവൂർ ബ്ലോക്കിന് രണ്ടാം സ്ഥാനം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം:കോട്ടയം ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2021-22 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ഉഴവൂർ ബ്ലോക്കിന് രണ്ടാം സ്ഥാനം ലഭ്യമായി.

Advertisment

മികച്ച ഗ്രാമപഞ്ചായത്തുകളായി ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും രാമപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ്‌ നിർമല ജിമ്മി, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ പിഎസ് ഷിനോ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച 2 പഞ്ചായത്തുകളെ മുൻനിരയിൽ കൊണ്ടുവരുന്നതിനും ഉഴവൂർ ബ്ലോക്കിന് സാധിച്ചു എന്നുള്ളത് ശ്രദ്ധേയമായ നേട്ടമാണ്.

Advertisment