/sathyam/media/post_attachments/8Ksxxt3HqpRLEvhVnhVY.jpg)
മേലുകാവ്: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നാളെ (തിങ്കൾ) മുതൽ ഉച്ചയ്ക്കു ശേഷവും ഔട്ട് പേഷ്യൻ്റ് വിഭാഗം സേവനം ലഭ്യമാക്കും.
ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് രോഗികൾക്കുള്ള ഈവനിംഗ് ഒ പി ഉദ്ഘാടനം ചെയ്യുo. ഇതോടുകൂടി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള എട്ട് പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും രോഗികൾക്ക് രണ്ടുമണിമുതൽ ഇടമറുക് ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനും ചികിത്സ തേടുന്നതിനും അവസരമൊരുങ്ങുo.
ഇതോടൊപ്പം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഹൈടെക് ലാബ് സബ് സെന്ററിന്റെറും ആരംഭിക്കും. ഹൈടെക് ലാബ് സേവനം ലഭ്യമാക്കുന്നതോടുകൂടി ഏറ്റവും കുറഞ്ഞ നിരക്കിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ 450 പരം രോഗനിർണയം നടത്തുന്നതിന് ആവശ്യമായ പരിശോധന നടത്തുന്നതിനുള്ള സൗകര്യം കൂടി ഗ്രാമീണ മേഖലയിലും ലഭ്യമാകും. നാല് ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us