ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്പിച്ച സംഭവത്തിലെ പ്രതികളെ കടുത്തുരുത്തി പോലീസ് പിടികൂടി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടുത്തുരുത്തി: കൊതല്ലൂരിൽ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്പിച്ച മൂന്ന് പ്രതികളെ കടുത്തുരുത്തി പോലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് കോതനല്ലൂർ ട്രാൻസ്ഫോർമർ ജംഗ്ഷന് സമീപമാണ് സംഭവം.

Advertisment

അതിരമ്പുഴ നീണ്ടൂപ്പറമ്പിൽ ജോസിന്‍റെ മകന്‍ ജിബിൻ ജോസ് (21), കാണക്കാരി മാവേലി നഗര്‍ വലിയതടത്തില്‍ ബെന്നിയുടെ മകന്‍ മാവോ എന്ന് വിളിപ്പേരുള്ള മെൽബിൻ (26), അതിരമ്പുഴ ഓണത്തുരുത്ത് കവല കദളിമറ്റം തലയ്ക്കല്‍ അനില്‍കുമാറിന്‍റെ മകന്‍ ഒബാമ എന്ന അഭിജിത്ത് ( 22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇല്ലിക്കല്ലിലുള്ള സ്വകാര്യ റിസോർട്ടിൽ നിന്നും തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൂന്നുപേരെയും മഫ്തിയിൽ എത്തിയ പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്.

കടുത്തുരുത്തി എസ്ഐ വിപിൻ ചന്ദ്രൻ, എസ്ഐ അനിൽകുമാർ, എ.എസ്.ഐ റെജിമോൻ, സിപിഒ ജിനുമോൻ, എ.കെ പ്രവീൺ കുമാർ എന്നിവരാണ് പ്രതികളെ പിടിച്ചത്.

ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ വിഷയത്തിൽ ഓട്ടോഡ്രൈവറായ പട്ടമന വീട്ടിൽ മാത്യുവിനെ വീടിനു മുന്നിട്ട് അക്രമികൾ കുത്തുകയായിരുന്നു.

Advertisment