പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ച നെൽ കർഷകർക്ക് അടിയന്തിര ധനസഹായം നൽകണം - ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ സന്തോഷ് കുഴിവേലിൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടുത്തുരുത്തി: അപ്രതീക്ഷിത മഴകെടുതി മൂലം കൃഷി നാശം സംഭവിച്ച കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ നെൽ കർഷകർക്ക് എത്രയും വേഗം വിള ഇൻഷ്വറൻസും , അടിയന്തിര ധനസഹായവും നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റുമായ സന്തോഷ് കുഴിവേലി.

Advertisment

ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുക ആയിരുന്നു സന്തോഷ് കുഴിവേലി.

നിയോജക മണ്ഡലത്തിലെ ഏക്കറു കണക്കിന് പാടശേഖരങ്ങളിലെ കൊയ്യാറായ നെല്ലുകളാണ് മടവീഴ്ച യും, പ്രകൃതിക്ഷോഭവും മൂലം വെള്ളത്തിലായത്. പാട ശേഖരങ്ങളിൽ കൊയ്ത് പാടത്ത് വച്ചിരുന്ന ക്വിന്റലുകണക്കിന് നെല്ലും, അപ്രതീക്ഷിത മഴമൂലം വെള്ളത്തിലായി നശിച്ചെന്നും യോഗം ചൂണ്ടിക്കാട്ടി.

നിയോജ മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, പാപ്പച്ഛൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ, സന്ദീപ് മങ്ങാട്, സി.കെ.ബാബു ചിത്രാഞ്ജലി, തോമസ് പോൾ കുഴി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment