മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും റിട്ട. അധ്യാപകനുമായ പി.സി ജോസഫ് പാറേക്കാട്ട് പുത്തന്‍പുരയില്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കിഴപറയാര്‍ പാറേക്കാട്ട് പുത്തന്‍പുരയില്‍ പി.സി ജോസഫ് (ജോസ് സാര്‍ - 76) നിര്യാതനായി. ഇന്ന് രാവിലെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം കിഴപറയാര്‍ സെന്‍റ് ഗ്രിഗോറിയോസ് പള്ളിയില്‍ പിന്നീട് നടക്കും.

Advertisment

ഭാര്യ: പെണ്ണമ്മ ജോസഫ് പുതിയിടത്തുചാലില്‍ (രാമപുരം) കുടുംബാംഗമാണ്. മക്കള്‍: ഷിബു ജോസ് (യുകെ), ഷിജോമോന്‍ ജോസ് (യുകെ), ഷിന്‍റോ ജോസ് (അയര്‍ലന്‍ഡ്).

പി.സി ജോസഫ് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും കുറവിലങ്ങാട് സെന്‍റ് മേരീസ്, വിളക്കുമാടം സെന്‍റ് ജോസഫ്, ഭരണങ്ങാനം സെന്‍റ് മേരീസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായികാധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisment