/sathyam/media/post_attachments/axSApmRlbi04o7j004gP.jpg)
പാലാ: തൃക്കയില്‍ കടവ് റോഡിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിസംഘം ഇന്ന് സ്ഥലം സന്ദർശിച്ചിരുന്നു.
ഈ പരിപാടി മുൻകൂട്ടി അറിഞ്ഞ ചെയർമാൻ പ്രശ്നപരിഹാരം കണ്ടു എന്ന് വരുത്തിതീർക്കാൻ ഏതാനും തൊഴിലാളികളെ അല്പം പാറമക്കും സംഘടിപ്പിച്ച് അങ്ങോട്ടേക്ക് അയയ്ക്കുകയും അവിടെ വന്ന് ഫോട്ടോയെടുത്ത് മാധ്യമങ്ങൾക്ക് പ്രശ്നപരിഹാരം കണ്ടു എന്ന പത്രക്കുറിപ്പ് കൊടുക്കുകയും ചെയ്തു.
എന്നാൽ പ്രദേശവാസികളുടെ യാത്രാക്ലേശം വർദ്ധിപ്പിക്കുവാൻ മാത്രമേ ഈ നടപടി കൊണ്ട് സാധിച്ചിട്ടുള്ളൂ. ചെയർമാൻ ഫോട്ടോയെടുത്ത് പോയതിനു പിന്നാലെ തൊഴിലാളികളും സ്ഥലത്തുനിന്നു മടങ്ങി.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഒരു വർഷം മുൻപ് എംഎൽഎ ഫണ്ട് അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കി ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിന് പിന്നിലെ കരങ്ങൾ ആരുടേതാണെന്ന് പ്രദേശവാസികൾക്ക് കൃത്യമായി അറിയാം.
പ്രദേശവാസികൾക്ക് കാൽനടയായി പോലും സഞ്ചരിക്കുവാനുള്ള സൗകര്യം നിഷേധിച്ചുകൊണ്ട് റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ വിഷയത്തിൽ ഇടപെടാനും സ്ത്രീകൾ ഉൾപ്പെടെ പ്രദേശവാസികളെ സംഘടിപ്പിച്ച് പ്രശ്നപരിഹാരം കാണുന്നതുവരെ തീവ്രമായ സമര പരിപാടികളിലേക്ക് കടക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ്, ബ്ലോക്ക് പ്രസിഡൻറ് പ്രൊഫസർ സതീശ് ചൊള്ളാനി,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വി സി പ്രിൻസ് ഷോജി ഗോപി എന്നിവർ സ്ഥലം സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us