കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ശ്രീ.രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. ശ്രീ.രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി.

Advertisment

മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ.വി ജോസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ. സതീശ് ചൊള്ളാനി മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് പുളിക്കൽ, ഷോജി ഗോപി, വി.സി പ്രിൻസ്, ജോസഫ് മണിയഞ്ചിറ, ബിജോയി അബ്രാഹം, തോമസ് കുമ്പുക്കൽ, തോമസുകുട്ടി മുകാല, സിബി കിഴക്കയിൽ, റെജി നെല്ലിയാനിയിൽ, അലക്സ് ചാരം തൊട്ടിയിൽ, സിറിയക് പുഞ്ചക്കുന്നേൽ, ടോണി ചക്കാലയിൽ, സഞ്ജയ് സക്കറിയാസ്, തോമസ് പാഴൂക്കുന്നേൽ, അലോഷി റോയി ,തോമാച്ചൻ പുളിന്താനം, ആൻ്റണി വള്ളിക്കാട്ടിൽ, ബോബച്ചൻ മടുക്കാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment