കോട്ടയം: അബുദാബി ഫ്രണ്ട്സ് ഓഫ് കേരള ട്രസ്റ്റിന്റെ (അഫോക്ക്) ഒന്നാം വാർഷികാഘോഷം പൊതുയോഗവും നടത്തപ്പെട്ടു. വാർഷികാഘോഷവും പൊതുയോഗവും ജോണി ഇൻ്റർനാഷണൽ കമ്പനി ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സുഗേഷ്തോമസ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജോർജ്ജ് പൊടിമറ്റം, സെക്രട്ടറി ജോമോൻ ദേവസ്യാ, ജോയിന്റ് സെക്രട്ടറി ആൻഡ് സംസ്ഥാന കോർഡിനേറ്റർ ബെയ്ലോൺ എബ്രാഹം, ട്രഷറർ ജെസൺമാണി എന്നിവർ പ്രസംഗിച്ചു.
2022-23 വർഷത്തെ പുതിയ ട്രസ്റ്റ് ഭാരവാഹികളായി രക്ഷാധികാരി - ജോണി കുരുവിള, പ്രസിഡന്റ് - സുഗേഷ്തോമസ്, വൈസ് പ്രസിഡന്റ് - ജോർജ്ജ് പൊടിമറ്റം, സെക്രട്ടറി ജോമോൻ ദേവസ്യാ, ജോയിന്റ് സെക്രട്ടറി ആൻഡ് സംസ്ഥാന കോർഡിനേറ്റർ ബെയ്ലോൺ എബ്രാഹം, ട്രഷറർ ജെസൺമാണി, കമ്മിറ്റി അംഗങ്ങൾ: അരുൺ ചന്ദ്രൻ, ജിസ്മോൻ ടി. പി, ബോബൻ ബാബു, അനീഷ് കുര്യൻ, ജിജി വർഗീസ്, ബിജുമോൻ ബേബി, ശ്രീകുമാർ, ജെയിംസ് തോമസ്, ഫ്രാണ്ടലി ഫ്രാൻസിസ്, സിബി കിടങ്ങൂർ, ഷൈജുമോൻ, കദളി എന്നിവരെ തെരഞ്ഞെടുത്തു.