/sathyam/media/post_attachments/7SM5TenEcZ0K0mqm8Wb3.jpg)
ഞീഴൂർ:നിത്യസഹായകൻ ജീവകാരുണ്യ സംഘം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുതിയതായി നിർമ്മിച്ച വൈക്കം, കുറവിലങ്ങാട് താലൂക്ക് ആശുപത്രികളിലെയും വിവിധ അഗതി മന്ദിരങ്ങളിലെയും ഭക്ഷണ വിതരണത്തിനായുള്ള സെഹിയോൻ അന്നദാന അടുക്കളയുടെയും വെഞ്ചരിപ്പും ഉൽഘാടനവും മെയ് 29 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നിത്യസഹായകൻ ആസ്ഥാനത്തു നടക്കും
കാട്ടാമ്പാക്ക് സെന്റ്. മേരീസ് പള്ളി വികാരി റവ.ഫാ. സെബാസ്റ്റ്യൻ മാമ്പള്ളിക്കുന്നേൽ, ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ. സജി മെത്താനത്ത് എന്നിവർ വെഞ്ചരിപ്പും ആശീർവാദവും നടത്തും, തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസപ് അധ്യക്ഷത വഹിക്കും.
സെക്രട്ടറി സിന്ധു വി.കെ സ്വാഗതം പറയും, സമ്മേളനം ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ ടീച്ചർ ഉൽഘാടനം നിർവഹിക്കും, ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസ് പി സ്റ്റീഫൻ ജീവകാരുണ്യ സന്ദേശം നൽകും. ദത്തുകുടുംബ, ദത്തു വിദ്യാർത്ഥി,നഴ്സിങ് വിദ്യാർത്ഥി, രോഗി സഹായം വിതരണം എന്നിവ ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us