രാമപുരം എസ്എച്ച്എൽപി സ്കൂളിൽ ശതാബ്ദി ആഘോഷ സമാപന സമ്മേളനം നടന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

രാമപുരം:എസ്എച്ച്‌എൽപി സ്കൂളിൽ ശതാബ്ദി ആഘോഷ സമാപന സമ്മേളനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന്റെ ഉദ്ഘാടനവും ശതാബ്ദി സ്മരണികയുടെ പ്രകാശനവും നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

Advertisment

ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. പാലാ എംഎൽഎ മാണി സി കാപ്പൻ പൂർവ പ്രഥമാധ്യാപകരെ ആദരിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ കെ ജോസഫ്, സിഎംസി കൗൺസിലർ ഡോ. സി പവിത്ര, പഞ്ചായത്തംഗം ലിസമ്മ മത്തച്ചൻ, ബിപിഒ അശോക് ജി, എസ്എച്ച്ജിഎച്ച്എസ് ഐഡ്മിസ്ട്രസ് സി. മരിയ റോസ്, പിറ്റിഎ പ്രസിഡന്റ് റോബി അഗസ്റ്റ്യൻ, അധ്യാപിക സി. ഷീബ ജോർജ്ജ്, മാസ്റ്റർ എലൻ എൽദോസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ് സി. ആനി സിറിയക് സ്വാഗതവും പിറ്റിഎ വൈസ് പ്രസിഡന്റ് ഷാജി അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ കലാസന്ധ്യയും നടന്നു.

Advertisment