/sathyam/media/post_attachments/xABLpyJPDTkwSnsXCyrU.jpg)
കടുത്തുരുത്തി:എൽജെഡി മുൻ സംസ്ഥാന പ്രസിഡന്റും, രാജ്യസഭാ അംഗവും ആയിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം അനുസ്മരണ യോഗവും, പുഷ്പാർച്ഛനയും എൽജെഡി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയിൽ നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് ടോമി മ്യാലിൽ അധ്യക്ഷൻ ആയിരുന്നു. കേരള കോൺഗ്രസ് (ജേക്കബ്) സ്റ്റേറ്റ് കമ്മിറ്റി അംഗവും, മുളക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റും ആയിരുന്ന കെ.പി. ജോസഫ് അനുസ്മരണയോഗം ഉത്ഘാടനം ചെയ്തു.
മുഖ്യ അനുസ്മരണ പ്രഭാഷണo എൽജെഡി സ്റ്റേറ്റ് കമ്മറ്റി അംഗം ടി.എം. ജോസഫ് നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെഫി ജോസഫ്, സിപിഐ ജില്ലാ കമ്മറ്റി അംഗം ടി.എം. സദൻ, കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി അംഗം ടി.എ. ജയകുമാർ, കേരള കോൺഗ്രസ് (ജോസഫ്) മണ്ഡലം പ്രസിഡന്റ് ജേക്കബ്, കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡന്റ് ബേബി പാലത്തിങ്കൽ, എൽജെഡി ജില്ലാ സെക്രട്ടറി അനിൽ അയർക്കുന്നം, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ മാവേലി, പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് എബ്രഹാം ചാക്കോ, നിയോജകമണ്ഡലം സെക്രട്ടറി ജോയി ജോൺ, മുളക്കുളം മണ്ഡലം പ്രസിഡന്റ് വത്സൻ മറ്റത്തിൽ, യുവജനതാ നിയോജകമണ്ഡലം പ്രസിഡന്റ് സുനീഷ് പി. പൗലോസ്, മഹിളാ ജനതാ നിയോജകമണ്ഡലം പ്രസിഡന്റ് ബിജിമോൾ എം.എൻ, മണ്ഡലം പ്രസിഡന്റ് പ്രമീള മോഹൻ, അഖിൽ, മോഹനൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us