/sathyam/media/post_attachments/sKg3snCcK5SsZWsFg7Qc.jpg)
ഞീഴൂർ: നിത്യസഹായകൻ ജീവകാരുണ്യ സംഘം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുതിയതായി നിർമ്മിച്ച വൈക്കം, കുറവിലങ്ങാട് താലൂക്ക് ആശുപത്രികളിലെയും വിവിധ അഗതി മന്ദിരങ്ങളിലെയും ഭക്ഷണ വിതരണത്തിനായുള്ള സെഹിയോൻ അന്നദാന അടുക്കളയുടെയും ഡിവൈൻ പ്രാർത്ഥന ഹാളിന്റെയും വെഞ്ചരിപ്പും ഉൽഘാടനവും ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നിത്യസഹായകൻ ആസ്ഥാനത്തു നടന്നു.
കാട്ടാമ്പാക്ക് സെന്റ്. മേരീസ് പള്ളി വികാരി റവ.ഫാ. സെബാസ്റ്റ്യൻ മാമ്പള്ളിക്കുന്നേൽ, ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ. സജി മെത്താനത്ത് എന്നിവർ വെഞ്ചരിപ്പും ആശീർവാദവും നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസപ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സിന്ധു വി.കെ സ്വാഗതം പറഞ്ഞു, സമ്മേളനം ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ ടീച്ചർ ഉൽഘാടനം നിർവഹിച്ചു. ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസ് പി സ്റ്റീഫൻ ജീവകാരുണ്യ സന്ദേശവും നൽകി. ദത്തുകുടുംബ, ദത്തു വിദ്യാർത്ഥി,നഴ്സിങ് വിദ്യാർത്ഥി, രോഗി സഹായവും വിതരണം ചെയ്തു.
സി.ബെന്നറ്റ് (പാലാ എഫ്.സി.സി), ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി വിനോദ് കുമാർ വാട്ടവത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നളിനി രാധാകൃഷ്ണൻ, ഞീഴൂർ ഗ്രാമ പഞ്ചായത്ത് 8 ആം വാർഡ് മെമ്പർ ബോബൻ മഞ്ഞളാമലയിൽ, തോമസ് സാർ ആശാഭവൻ, എം പി വിജയകുമാർ(കെ.വി.വി.ഇ.എസ്), ആന്റണി ബാബു പാറക്കൽ(ഡിവൈൻ കൂട്ടായ്മ), സാജു പഴേമ്പള്ളി(വിൻസെന്റ് ഡി പോൾ), ബിജോയ് സെബാസ്റ്റ്യൻ(എസ്എംവൈഎം), ട്രസ്റ്റ് യൂത്ത് കോർപഡിനേറ്റർ അർജുൻ തൈക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ സമൂഹത്തിലെ വിശിഷ്ട പ്രതിഭകളായ ശ്രീകുമാർ എസ് കൈമൾ(മികച്ച പഞ്ചായത്തു സെക്രട്ടറി) എ. എൻ. കൃഷ്ണൻകുട്ടി (മികച്ച ജീവകാരുണ്യ പ്രവർത്തകൻ), സെബാസ്റ്റ്യൻ പഴേമ്പള്ളി, ഷാജി ഗുരുക്കൾ, ആഷ്‌ലി പി ബീമോൻ, ശ്രുതി സന്തോഷ്, തോമസ് കീഴൂർ , തടത്തിൽ അബ്രഹാം, പി എൻ പൊന്നപ്പൻ സാർ, രമേഷ് ഗോപി, സെബിൻ സെബാസ്റ്റ്യൻ, ബിജോ ജോസഫ്, അരുൺ കുമാർ കെ.യൂ, അമ്പാടികണ്ണൻ, ശ്രീകുമാർ കെ.സി , പ്രിൻസ് പി എന്നിവരെ ആദരിച്ചു.
കിച്ചനും പ്രാർഥനാ ഹാളും സ്പോൺസർ ചെയ്‌ത ബ്രദർ.തോമസ് നേടുവാമ്പുഴയെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. നിത്യസഹായകൻ നിർമ്മിച്ചു നൽകുന്ന നാലാമത്തെ ഭവനത്തിനായുള്ള നാല് സെന്റ് ഭൂമികൂടി ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് സ്വന്തം സ്ഥലത്തു നിന്നും നൽകുന്നതിനായുള്ള സമ്മത പത്രം നൽകി. ആദ്യ ഭവനങ്ങളിൽ രണ്ടാമത്തെ ഭവനത്തിനുള്ള 3 സെന്റ് ഭൂമിയും നൽകിയത് അനിൽ ജോസഫ് ആണ്.
സുരേന്ദ്രൻ കെ.ആർ, ജിജോ ജോർജ്ജ്, തോമസ് അഞ്ജമ്പിൽ, സിറിയക് ജോസഫ്, പ്രേംകുമാർ, ചാക്കോച്ചൻ കുര്യംതടം, ജയിംസ് കൈതമല, ജീവൻ, ജോമിൻ, ജയിംസ്, ജയശ്രീ കെ.എസ്, എൽസി ജിജോ ,ആൽബിൻ തോട്ടോലിപറമ്പ് എന്നിവർ പരുപാടികൾക്കു നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us