മെയ് മാസ വണക്കം; സിവൈഎംഎൽ സാധുക്കൾക്ക് നൽകുന്ന വസ്ത്ര വിതരണം ഇന്ന് പാലാ കുരിശു പള്ളിയിൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:സിവൈഎംഎൽ സാധുക്കൾക്ക് നൽകുന്ന വസ്ത്ര വിതരണം ഇന്ന് വൈകിട്ട് 6 മണിക്ക് പാലാ കുരിശു പള്ളിയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. സിവൈഎംഎൽ പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിക്കും.

Advertisment

50 -ാമതു വർഷമാണ് വസ്ത്രങ്ങൾ നൽകുന്നത്. വ്യാപാരി വ്യവസായികൾ, സുമനസുകൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും സംഭരിക്കുന്ന വസ്ത്രങ്ങളാണ് വിതരണം ചെയ്യുന്നത്. കൂപ്പൺ വാങ്ങിയവർ കുരിശുപള്ളിയിൽ നിന്നും വസ്ത്രങ്ങൾ ഏറ്റുവാങ്ങും. അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ തുടങ്ങിയവയിൽ അവിടെ എത്തിച്ചു നൽകും.

Advertisment