പാലാ നഗരസഭ; പ്രതിപക്ഷ നടപടി അപലനീയം - നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: നഗരസഭാ കൗൺസിൽ യോഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷ കൗൺസിലർമാരുടെ നടപടി അപലനീയo എന്ന് നഗരസഭാ ചെയർമാൻ ആൻ്റാ പടിഞ്ഞാറേക്കര പറഞ്ഞു.

Advertisment

പ്രതിപക്ഷ കൗൺസിലർമാർ എല്ലാം ഒപ്പിട്ട് നൽകിയ വിഷയം കൂടി അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുവാനാത്ത് കൗൺസിൽ ചേർന്നത്. എന്നാൽ പ്രതിഷയം നോട്ടീസ് നൽകിയ വിഷയം ചർച്ച ചെയ്യുവാൻ തയ്യാറാവാതെ വിഷയ ദാരിദ്രം അനുഭവിക്കുന്ന യുഡിഎഫ് കൗൺസിലർമാർ അജണ്ടയിൽ ഇല്ലാത്തതും നോട്ടീസ് നൽകാത്തതുമായ മറ്റൊരു വിഷയം ഉയർത്തി പ്ലാക്കാർഡുകളുമായി യോഗം തടസ്സപ്പെടുത്തുകയാണ് ഉണ്ടായത്.

മാസങ്ങളായി പെയ്തിറങ്ങിയ മഴ മൂലം ചെളി നിറഞ്ഞ റോഡ് പണിസംബന്ധിച്ചാണ് പ്രതിപക്ഷം നോട്ടീസ് തൽകിയിരുന്നത്. എന്നാൽ റോഡ്‌ യാത്രാ യോഗ്യമാക്കിയതിലെ അസഹിഷ്ണതയാണ് പുതിയ ആവശ്യത്തിൻ്റെ പിന്നിലെന്ന് ചെയർമാൻ പറഞ്ഞു.

ഈ കൗൺസിൽ ചുമതല ഏറ്റെടുത്തതു മുതൽ പാലാ ജനറൽ ആശുപത്രിയുടെ വികസനത്തിലും സ്വകര്യങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തി കഴിഞ്ഞിരുന്നു. ഒരു പരാതിയുമില്ലാതെ രണ്ട് വർഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നും താമസവും നൽകിയ ഏക നഗരസഭയാണ് പാലാ.

തിരികെ അയച്ച ഡയാലിസിസ് മെഷീനുകൾ ഇവിടെ വീണ്ടും എത്തിച്ച് സ്ഥാപിക്കുകയും ഡയാലിസിസ് ആരംഭിക്കുകയും ക്യാൻസർ വിഭാഗത്തിനായി പുതിയ വാർഡുകൾ സജ്ജീകരിക്കുകയും ചെയ്തു.

ഭൂരിഭാഗം ചികിത്സാ വിഭാഗങ്ങളും പുതിയ മന്ദിരത്തിലേക്ക് നവീന സൗകര്യങ്ങളോടെ മാറ്റി സ്ഥാപിച്ചു.200-ൽ പരം വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് സൗകര്യവും സന്ദർശകർക്ക് ടോയ്ലറ്റ് ബ്ലോക്കും നിർമ്മിച്ച് നൽകി. ആശുപത്രി റോഡ് പൊതുമരാമത്ത് വകുപ്പിൻ്റെ താണ്.ഇവിടെ നഗരസഭയ്ക്ക് പണി നടത്തുവാൻ കഴിയില്ല.

റോഡ് റീ ടാർ ചെയ്യുവാൻ പ്രത്യേക അനുമതി ലഭ്യമാക്കിയിട്ടുള്ളതുമാണ്.ഇതിനായി 25 ലക്ഷം രൂപ പി.ഡബ്ല്യു.ഡി ചിലവഴിക്കും. ഇതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ആശുപത്രി റോഡ് വീതികൂട്ടുന്നതിന് 3.75 കോടി രൂപ അനുവദിച്ചത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതിന് എംഎൽഎയാണ് നടപടി സ്വീകരിക്കേണ്ടത് എന്നും ചെയർമാൻ പറഞ്ഞു.

റോഡ് നവീകരണത്തിനും അറ്റകുറ്റപണിക്കും എൽഡിഎഫ് സർക്കാർ പാലായിലേക്ക് കോടികൾ നൽകിയിട്ടും പാലാ ജനറൽ ആശുപത്രി റോഡിനെ സ്ഥിരമായി അവഗണിക്കുകയാണ് ഉണ്ടായത്.

നഗരസഭയുടെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും ചെയർമാൻ പറഞ്ഞു. ഇതെല്ലാം യുഡിഎഫിനെ അലോത്സപ്പെടുത്തുകയാണ്.

Advertisment