ഓൾ കേരള ടൈൽസ് വർക്കേഴ്സ് യൂണിയൻ 15 -ാ മത് വാർഷികവും കുടുംബ സംഗമവും ജൂൺ അഞ്ചിന് പാലായില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:ഓൾ കേരള ടൈൽസ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി യൂണിയൻ 15 -ാ മതു വർഷികവും കുടുംബ സംഗമവും ജൂൺ അഞ്ച് ഞായറാഴ്ച രാവിലെ പത്തു മണി മുതൽ ആരംഭിക്കും. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ റോയ് മാത്യു എലിപുലിക്കട്ടു നഗറിൽ നടക്കും.

Advertisment

ജോസഫ് വാഴക്കൻ എക്സ് എംഎൽഎ യൂണിയൻ വാർഷികവും, മാണി സി കാപ്പൻ എംഎൽഎ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്ട് അധ്യക്ഷത വഹിക്കും. പുതിയ മെമ്പർ ഷിപ് വിതരണം ഫിലിപ്പ് ജോസഫ് നിർവഹിക്കും. അഡ്വ. ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തും.

കുടുംബ സംഗമത്തിൽ മെറ്റൽ ഇൻഡസ്ട്രീസ് ചെയര്‍മാന്‍ അഡ്വ. ഫ്രാൻസിസ് തോമസ് സമ്മാന പദ്ധതി ഉദ്ഘാടനം ചെയ്യും. ഡിസികെ സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു, യുഡിഎഫ് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിൽ, രാജൻ കൊല്ലംപറമ്പിൽ, സതീഷ് ചൊള്ളാനി, ആർ പ്രേംജി, ആർ സജീവ്, ഷോജി ഗോപി, ടോമി പൊരിയത്തു, തോമസ് ആർ വി ജോസ്, ആർ മനോജ്, റോയ് വല്ലയിൽ, ജോൺസി നോബിൾ, ഉണ്ണി കുളപ്പുറം, ജോർജ്കുട്ടി ചെമ്പകശേരിൽ, മനോജ് വള്ളിച്ചിറ, മൈക്കൾ കാവുകാട്ട്, വിനോദ് വേരനാനി, ജോർജ് പുളിങ്കാട്, ജോഷി വട്ടക്കുന്നേൽ, ടോണി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും.

യൂണിയൻ ഭാരവാഹികളായ സെബാസ്റ്റൻ പാലാ, ബെന്നി മുണ്ടുപാലം, മനോജ് പന്തതല, സോണി ആന്റണി, ബിനു കുഴിഞ്ഞാലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Advertisment