പാലാ-ബാംഗ്ലൂർ സ്വിഫ്റ്റ് സർവ്വീസ് ആരംഭിച്ചു. പാലാ- പഞ്ചിക്കൽ നാളെ മുതൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: ഇനി പാലാ-ബംഗ്ലരു യാത്ര സ്വിഫ്റ്റിൽ. കെഎസ്ആർടിസി പാലാ ഡിപ്പോയ്ക്ക് അനുവദിച്ച സ്വിഫ്റ്റ് സർവ്വീസ് പാലാ-ബാംഗ്ലൂർ റൂട്ടിൽ ഇന്നു മുതൽ സർവ്വീസ് ആരംഭിച്ചു. രണ്ട് ബസുകളാണ് പാലാ ഡിപ്പോയിലേക്കായി അനുവദിച്ചിരിക്കുന്നത്. ഇതിനായി 8 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഓൺലൈൻ റിസർവേഷൻ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Advertisment

പാലാ- പഞ്ചിക്കൽ സർവീസ് നാളെ (വെള്ളി) പുനരാരംഭിക്കും

കോവിഡ് കാലത്ത് നിർത്തിവച്ച പാലാ-പഞ്ചിക്കൽ സർവ്വീസ് നാളെ മുതൽ പുനരാരംഭിക്കും. ഇതിനായി രണ്ട് ബസുകൾ കൂടി പാലായ്ക്ക് അനുവദിച്ചിരുന്നു. കാസർകോട് ജില്ലാ അതിർത്തി വരെയുള്ള ഈ സർവ്വീസ് കർണാടക സംസ്ഥാനത്തെ സുളളിയ മേഖലയിലേക്കുള്ള യാത്രക്കാർക്ക് വളരെ പ്രയോജനകരമാണ്.

publive-image

എറണാകുളം-ഗുരുവായൂർ-കോഴിക്കോട്-കണ്ണൂർ-കാഞ്ഞങ്ങാട്-പെരിയ-ചേർക്കുള-മുള്ളേരിയ വഴിയാണ് പഞ്ചിക്കൽ സർവ്വീസ്. ഓൺലൈൻ ബുക്കിംഗ് സൗകര്യം ഈ സർവ്വീസിനും ക്രമീകരിച്ചിട്ടുണ്ട്.

Advertisment