ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/BTaG9pY9kaZG8wiYDgJE.jpg)
പാലാ: പാലാ - ഏഴാച്ചേരി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തലാക്കപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമായ ഏഴാച്ചേരി റൂട്ടിലുള്ളവരുടെ പരാതി പരിഹരിക്കുവാൻ ഡിപ്പോ അധികൃതർ നടപടി സ്വീകരിച്ചു.
Advertisment
വൈകുന്നേരം മണിക്കൂറുകൾ ബസ് ഇല്ലാത്തതുമൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വളരെ വിഷമത്തിലായിരുന്നു. തിങ്കളാഴ്ച്ച മുതൽ ഒരു ഓർഡിനറി സർവ്വീസ് വൈകുന്നേരം ഏഴാച്ചേരി റൂട്ടിൽ സർവ്വീസ് ആരംഭിക്കും.
യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിച്ച അധികൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us