കോട്ടയം: കോട്ടയം അഡീഷണൽ എസ്‌പി എസ്. സുരേഷ് കുമാറിനെ തിരുവനന്തപുരം എസ്എസ്ബി ഇൻറലിജൻസിലാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ ഇടുക്കി അഡീഷണൽ എസ്‌പി ആയും, ചങ്ങനാശേരി കോട്ടയം കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
എസ് മധുസൂദനനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്‌പി ആയും, ഇ.എസ് ബിജുമോനെ വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻസ് ബ്യൂറോ തിരുവനന്തപുരം എസ്‌പി ആയും നിയമിച്ചിട്ടുണ്ട്. ഹരീഷ് ചന്ദ്രനായിക്കിനെ നോർത്ത് സോൺ ട്രാഫിക്ക് എസ്‌പി ആയും, വി. അജയകുമാറിനെ വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻസ് ബ്യൂറോ തിരുവനന്തപുരം രണ്ടാം യുണിറ്റിലും, വി.കെ അബ്ദുൾ ഖാദറിനെ പൊലീസ് ട്രെയിനിങ്ങ് കോളജ് പ്രിൻസിപ്പലായും, പ്രിൻസ് എബ്രഹാമിനെ തൃശൂർ റേഞ്ച് എസ്എസ്ബി എസ്‌പി ആയും, കെ. ലാൽജിയെ എൻആർഐ സെൽ എസ്‌പി ആയും നിയമിച്ചിട്ടുണ്ട്.
ഈ നിയമനങ്ങള്‍ നിലവിലുള്ള വേക്കൻസിയിൽ ആണ്. നിലവിൽ തൃശൂർ എസ്എസ്ബി എസ്‌പി ആയ പി. വാഹിദിനെ കേരള പൊലീസ് അക്കാദമി ട്രെയിനിങ്ങ് എസ്‌പി ആയും, കെ.കെ അജിയെ കേരള പൊലീസ് അക്കാദമി ട്രെയിനിങ്ങ് എസ്‌പി സ്ഥാനത്ത് നിന്നും തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലേയ്ക്കും സ്ഥലം മാറ്റി.