കുറവിലങ്ങാട് ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് പരിസ്ഥിതി ദിനാചരണം; ഗ്രോ ബാഗ് കൃഷി തോട്ടത്തിന്‍റെയും ദത്ത് ഗ്രാമത്തിലെ പച്ചക്കറി തൈ വിതരണത്തിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു നടത്തുന്ന പരിപാടികളുടെ രണ്ടാം ദിവസത്തെ പ്രവർത്തനം ദത്തു ഗ്രാമത്തിലും കോളേജിലുമായി സജ്ജീകരിക്കപ്പെട്ടു.

Advertisment

publive-image

ഗ്രോ ബാഗ് കൃഷി തോട്ടം, ദത്ത് ഗ്രാമത്തിലെ പച്ചക്കറി തൈ വിതരണം തുടങ്ങിയവയുടെ ഉദ്ഘാടന കർമ്മം ദേവമതാ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ സി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴ കൃഷി ഓഫീസർ പാർവതി ആർ നായർ നിർവഹിച്ചു.

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ വിനു വി കുര്യൻ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് ദത്തു ഗ്രാമത്തിലെ വീടുകളിൽ ദേവമാതാ കോളേജ് എൻഎസ്എസ് വോളന്റീയേർസ് പച്ചക്കറി തൈ വിതരണം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ആൻസി സെബാസ്റ്റ്യൻ, റെനീഷ് തോമസ് എന്നിവർ നേതൃത്വം കൊടുത്തു.

Advertisment