/sathyam/media/post_attachments/2m1gy7ROzCrDtqIKB7Ef.jpg)
പാലാ:മീനച്ചിൽ ഭരണങ്ങാനം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ മേരിഗിരി ഇടമറ്റം പൈക റോഡിൽ കുറ്റനാൽ കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്നു ആവശ്യപ്പെട്ട് ഇടതുമുന്നണി മീനച്ചിൽ പഞ്ചായത്ത് കമ്മിറ്റി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപിക്കും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നിവേദനം നൽകി.
ഇവിടെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതോടുകുടി ഇടമറ്റത്തുനിന്നും പുനലൂർ-മുവാറ്റുപുഴ ഹൈവൈയിൽ നിന്നും വളരെ വേഗത്തിലും ദൂരക്കുറവിലും ഭരണങ്ങാനത്ത് എത്തിച്ചേരുവാൻ സാധിക്കും. മാത്രമല്ല തടയണ നിർമ്മിക്കുക വഴി മീനച്ചിൽ, ഭരണങ്ങാനം, തിടനാട് ഗ്രാമപഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുവാനും സാധിക്കും.
ഈ പാലം മീനച്ചിൽ പഞ്ചായത്ത് നിവാസികളുടെ വളരെ കാലത്തെ ആവശ്യമാണ്. പാലം യാഥാർഥ്യമാകുന്നതോടുകുടി മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമങ്ങളുടെ വികസനവും വേഗത്തിലാകും.
ആറിന്‍റെ ഇരു വശങ്ങളിലും അപ്രോച്ച് റോഡ് നിലവിൽ ഉണ്ടെന്നതിനാൽ താരതമ്യേന കുറഞ്ഞ ചിലവിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഇടതുമുന്നണി നേതാക്കളായ അഡ്വ ജോസ് ടോം, ജോയി കുഴിപ്പാല, സാജോ പൂവത്താനി, ബിജു തുണ്ടിയിൽ, ഷേർലി ബേബി, ഇന്ദു പ്രകാശ്, സാജൻ തൊടുകയിൽ, ലിൻസി മാർട്ടിൻ, വിഷ്ണു പിവി, ബിനോയി നരിതുക്കിൽ, ബിജു താഴത്തുകുന്നേൽ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us