/sathyam/media/post_attachments/4mCzreVDv39PXO9BM7Fh.jpg)
പാലാ: പാലാ സെൻ്റ് തോമസ് കോളേജിലെ എന്‍സിസി നാവിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭയുമായി ചേർന്ന് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. 12 -ാം മൈലിലെ നഗരസഭാ പാർക്കിൽ വച്ചു നടന്ന യോഗം, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദിൻ്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
നാവിക വിഭാഗം എഎന്‍ഒ ഡോ. അനീഷ് സിറിയക്ക് ചടങ്ങിന് സ്വാഗതം ആശംസിച്ചു. പരിസ്ഥിതിയുടെ സംരക്ഷണത്തിനായി ജനകീയമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന നാവിക വിഭാഗം കേഡറ്റുകളെ നഗരസഭാ ചെയർമാൻ അഭിനന്ദിക്കുകയും, പരിസ്ഥിയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു.
/sathyam/media/post_attachments/0Y97rjSSvSW9o7os6PV2.jpg)
തുടർന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും, പാലാ സെൻ്റ് തോമസ് കോളേജിലെ മുൻ സസ്യ ശാസ്ത്ര വിഭാഗം തലവനുമായ ഡോ.ജോമി അഗസ്റ്റ്യൻ യോഗത്തിൽ മുഖ്യ സന്ദേശം നൽകി. പരിസ്ഥിതിയും, മനുഷ്യനുമായുള്ള ബന്ധത്തെപ്പറ്റിയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുക്കോരോരുത്തർക്കുമാണെന്ന് ഉദ്ബോധിപ്പിച്ച അദ്ദേഹത്തിൻ്റെ വാക്കുകൾ കേഡറ്റുകൾക്കും, കാണികൾക്കും പ്രചോദനമായി.
തുടർന്ന് അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത എല്ലാ കേഡറ്റുകൾക്കും വൃക്ഷത്തൈ വിതരണം ചെയ്തത് വേറിട്ട അനുഭവമായി മാറി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി പൊതു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ യോഗത്തിൽ മുൻ നഗരസഭാ ചെയർ പേഴ്സൻസ് ആയിരുന്ന ലീനാ സണ്ണി, ബിജി ജോജോ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം സാവിയോ കാവുംകാട്ട് യോഗത്തിന് നന്ദി അർപ്പിച്ചു. പ്രദേശവാസികൾക്കും, കേഡറ്റുകൾക്കും പ്രചോദനമായി മാറിയ ഈ യോഗത്തിന് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. കേഡറ്റുകളായ ശ്രീജിത്ത് വി, നിഖിൽ ജോഷി, വിശാൽ കൃഷ്ണ, ജെസ്വിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us