/sathyam/media/post_attachments/cxKxSIYmXPkPfoMoFt5p.jpg)
പാലാ:വലവൂർ ഗവ. യു.പി. സ്കൂൾ കേന്ദ്രബിന്ദുവായ ഗ്രാമത്തിൻ്റെ നാലു ദിക്കുകളിലേയും അതിരുകളിൽ മാവിൽ തൈകൾ നട്ടുകൊണ്ടുള്ള ഗ്രാമവലത്തിലൂടെ വലവൂർ ഗവ. യു.പി. സ്കൂളിലെ കുട്ടികൾ പരിസ്ഥിതി ദിനം ആഘോഷിച്ചു.
പ്രകൃതിയോട് ഇണങ്ങിയുള്ള സുസ്ഥിര ജീവിതം ലക്ഷ്യം വച്ചുള്ള "ഒരേയൊരു ഭൂമി" എന്നതാണ് യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി.) ഇത്തവണ ഉയർത്തുന്ന പരിസ്ഥിതി ദിന സന്ദേശം.
/sathyam/media/post_attachments/5yLC9eajuVJiOY6cqJRN.jpg)
ഗ്രാമത്തിന് ശുദ്ധവായു പ്രദാനം ചെയ്യുക, പക്ഷിമൃഗാദികൾക്കും ഭക്ഷണവും വാസസ്ഥലവും ലഭ്യമാക്കുക, വൃക്ഷക്കുടകൾ ഭൂമിയെ കുളിരണിയിക്കുക തുടങ്ങിയ നിരവധി ആശയങ്ങൾ ലക്ഷ്യമിടുകയും സമൂഹത്തിലേയ്ക്കെത്തിക്കുകയുമാണ് വലവൂരിനെ വലം വെയ്ക്കാം എന്ന ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ. പറഞ്ഞു.
/sathyam/media/post_attachments/PI3ORcs5CUt3veMjYqdB.jpg)
കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് മഞ്ചു ബിജു ആദ്യത്തെ മാവിൻതൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയും ഗ്രാമ പരിക്രമണത്തിൽ പങ്കാളിയാവുകയും ചെയ്തു.
നാലാമത്തെ ദിക്കിൽ വൃക്ഷത്തൈ നട്ടതിനു ശേഷം പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ചു ബിജുവും വിദ്യാർത്ഥിയായ ഗൗതം മനോജും ചേർന്ന് "ഒരു തൈ നടാം'' എന്ന ഗാനം ആലപിച്ചത് സന്ദർഭോചിതമായി. നട്ട എല്ലാ തൈകൾക്കും സംരക്ഷണ കവചവും സ്ഥാപിച്ചു.
/sathyam/media/post_attachments/wfqT64NH30mOn0YeqlzG.jpg)
ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് ബന്ധപ്പെട്ട അധ്യാപകർ അറിയിച്ചു. രാവിലെ എട്ട് മണിക്കാരംഭിച്ച ഗ്രാമ പ്രദക്ഷിണം പത്ത് മണിയോടെ പര്യവസാനിച്ചു.
ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ, പിടിഎ പ്രസിഡൻ്റ് റെജി എം.ആർ, അഗ്രിക്കൾച്ചറൽ ഓഫീസർ നിമിഷ അഗസ്റ്റിൻ, പിടിഎ അംഗം ഫിലിപ്പ്, അധ്യാപികമാരായ പ്രിയ, ഷാനി, റോഷ്നി, ഷീബ, അഷിത, ഗായത്രി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us