/sathyam/media/post_attachments/qPMUCqPYqIjwAZm0snee.jpg)
പാലാ:ഡബ്ല്യുഎച്ച്ഒയുടെ ആഹ്വാനം അനുസരിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പാലാ യൂണിറ്റ് ജൂൺ മൂന്നാം തീയതി മുതൽ ജൂൺ ഏഴാം തീയതി വരെ ഭക്ഷ്യസുരക്ഷ ദിനവാരാചരണം കൊണ്ടാടി. പരിപാടികളുടെ ഉദ്ഘാടനം ജൂൺ 3 ന് മാണി സി കാപ്പൻ എംഎല്‍എ നിർവഹിച്ചു.
അതിനോടനുബന്ധിച്ച് രാമപുരം ഏരിയയിലെ പഞ്ചായത്ത് ഹെൽത്ത് ഡിപ്പാർട്ട്മെൻറ്, ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റുകളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെഎച്ച്ആര്‍എ പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
/sathyam/media/post_attachments/m8r7XdxonAzLNmCWJvUv.jpg)
കോട്ടയം ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ അലക്സ് കെ ഐസക് മുഖ്യാതിഥിയായി. ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ജോയ്സ് ജോസഫ് പ്രസംഗിച്ചു. പാലാ എഫ്എസ്ഒ സന്തോഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഹൈജീൻ ആൻഡ് സാനിറ്റേഷൻ നിയമങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് വി ആർ ക്ലാസ്സ് എടുത്തു. തുടർന്ന് ഉള്ള പരിപാടിയിൽ സംഘടനാ പ്രവർത്തനവും മെമ്പർഷിപ്പ് കാർഡ് വിതരണവും കെഎച്ച്ആര്‍എ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വേണുഗോപാലൻ നായർ നിർവഹിച്ചു.
/sathyam/media/post_attachments/l33h19il1WvL4sahI2zt.jpg)
യുണൈറ്റഡ് മർച്ചെൻ്റ് ചേംബർ രാമപുരം ഏരിയ പ്രസിഡൻ്റ് ജയിംസ് കണിയാരകം, കെഎച്ച്ആര്‍എ ജില്ലാ വൈസ് പ്രസിഡൻ്റ് ബേബി ഒമ്പള്ളി, സംസ്ഥാന കമ്മറ്റി അംഗം അൻസാരി പത്തനാട്, ദേവസ്യാ മണിമല എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ബിപിന്‍ തോമസ് സ്വാഗതവും ട്രഷറര്‍ ജോബിന്‍ ജേക്കബ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us