തൃക്കാക്കര വിജയം യുഡിഎഫിന് ഇരട്ടി മധുരം - മാണി സി കാപ്പൻ എംഎൽഎ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

ഓൾ കേരള ടൈൽസ് വർക്കേഴ്സ് കോൺഗ്രസ് ഐഎന്‍ടിയുസി കുടുംബ സംഗമം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Advertisment

പാലാ: തൃക്കാക്കരയിലെ വൻ വിജയം യുഡിഎഫിന് ഇരട്ടി മധുരമാണ് നൽകിയിരിക്കുന്നതെന്ന് മാണി സി കാപ്പൻ എംഎൽഎ. യുഡിഎഫും കോൺഗ്രസും ഒരുമിച്ചു നിന്നാൽ ഒരു ശക്തിക്കും അതിനെ പ്രതിരോധിക്കുവാൻ കഴിയില്ലെന്നും അദ്ദഹം പറഞ്ഞു. പാലായിൽ ഓൾ കേരള ടൈൽസ് വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.

എംഎല്‍എ എല്ലാവർക്കും മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി. വാർഷിക ആഘോഷങ്ങൾ ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു.

publive-image

ആർ പ്രേംജി, ഷോജി ഗോപി, ഉണ്ണി കുളപ്പുറം, ടോമി പൊരിയത്, റോയ് വല്ലയിൽ, മനോജ് വള്ളിച്ചിറ, മാത്യു അരീക്കൽ, ബേബി കിപ്പുറം, സെബാസ്ടിൻ പാലാ, ബെന്നി മുണ്ടുപാലം, മനോജ് പന്തത്തല, ബിനു കുഴിഞ്ഞാലി, മധു എന്നിവർ പ്രസംഗിച്ചു. മെറ്റൽ ഇൻഡസ്ട്രിയൽ ചെയര്‍മാന്‍ അഡ്വ. ഫ്രാൻസിസ് തോമസ് പ്രഭാഷണവും നറുക്കെപ്പടുപ്പും നടത്തി.

Advertisment