പാലായിൽ 187 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി. "ഒപ്പമുണ്ട് ഞങ്ങൾ" - ജോസ് കെ. മാണി, തോമസ് ചാഴികാടൻ എംപി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ നിയോജക മണ്ഡലത്തിലെ അംഗപരിമിതർക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണം എംപിമാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും ചേർന്ന് നിർവ്വഹിക്കുന്നു

Advertisment

പാലാ:കൂടുതൽ കേന്ദ്ര ക്ഷേമ പദ്ധതികൾ എത്തിച്ച് നടപ്പാക്കുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതായി എംപിമാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും അറിയിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പം ഞങ്ങളും കൂടെയുണ്ട് എന്ന് അവർ പറഞ്ഞു. പ്രത്യേക പരിഗണനയും സഹായവും അർഹിക്കുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുവാൻ ഇനിയും ആവതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു. അംഗപരിമിതരെ സമൂഹം പ്രത്യേകം പരിഗണിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പാലാ നിയോജക മണ്ഡലത്തിലെ 187 ഭിന്നശേഷിക്കാരായവർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു എം.പിമാർ.

കേന്ദ്ര സർക്കാരിൻ്റെ സമാജിക് അധികാരിത ശിബിർ പദ്ധതിയിൽ ഉൾപ്പെടുത്തി അലിംകോ കമ്പനിയാണ് ഉപകരണങ്ങൾ നൽകിയത്. കേന്ദ്ര സമൂഹികക്ഷേമ മന്ത്രാലയത്തിനായുള്ള പാർലമെൻ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ തോമസ് ചാഴികാടൻ്റെ ശ്രമഫലമായാണ് ഉപകരണ സഹായ പദ്ധതി ഇവിടെ ലഭ്യമാക്കിയത്.

ളാലം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷനായിരുന്നു. ജോസ് കെ. മാണി എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന ഗോപാലൻ, കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജു, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ജോസ് തോമസ്, പി.കെ.ബിജു, ഷിബു പൂവേലി, ജോസി ജോസഫ്‌, ജെസ്സി ജോർജ്, ആനന്ദ് ചെറുവള്ളി, ലിസമ്മ ബോസ്, റാണി ജോസ്, അനിലാ മാത്തുകുട്ടി, ലാലി സണ്ണി, സിഡിപിഒ ജിനു മേരി എന്നിവർ പ്രസംഗിച്ചു.

Advertisment