/sathyam/media/post_attachments/oELHkU6ahNkt3oHmH3pC.jpg)
പാലാ: എസ്.എച്ച് സോഷ്യൽ വർക്ക് ഇന്സ്ടിട്യൂഷൻസ് പാലായും, ബിവിഎം ഹോളിക്രോസ്സ് കോളേജ് ചേർപ്പുങ്കലും സംയുക്തമായി പാലാ നഗരസഭാ സാനിറ്റേഷൻ വർക്കേഴ്സിനെ ആദരിച്ചു. പൊതു സമൂഹത്തിന് അവരുടെ പ്രാധാന്യം മനസിലാക്കികൊടുക്കുന്നതിനും അവരുടെ ജോലിയുടെ മഹത്വം അറിയിക്കുകയും ആണ് ഇത്തരം ഒരു ആദരവിന്റെ ലക്ഷ്യം.
ഇന്ന് ഉച്ചക്ക് 12.30 ന് പാലാ മുനിസിപ്പാലിറ്റി ഹാളിൽ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. പാലാ നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
പാലാ മുനിസിപ്പാലിറ്റി ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പില്‍, മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ നീനാ ജോർജ്ജ് ചെറുവള്ളി, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു മനു, പാലാ മുനിസിപ്പാലിറ്റി വാര്‍ഡ് കൗൺസിലര്‍മാരായ ബിനു പുലിക്കകണ്ടം,സതീഷ് ചൊള്ളാനി, സാവിയോ കാവുകാട്ടു, സനീഷ് കുമാർ, ബിജി ജോജോ, ലീന സണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
എസ്.എച്ച് സോഷ്യൽ വർക്ക് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ സിസ്റ്റര്‍ ടെയ്സി ജേക്കബ് ഏറ്റവും കൂടുതല്‍ വര്‍ഷം ജോലി ചെയ്ത രണ്ട് ജോലിക്കാരെ പൊന്നാട നല്‍കിയും, പാരിതോഷികം നല്‍കിയും ആദരിച്ചു .
എസ്.എച്ച് പ്രോവിന്‍സ് പാലാ എഡ്യുക്കേഷന്‍ കൗൺസിലര്‍ സിസ്റ്റര്‍ ഡെയ്സി ജോസ് ക്ലാസ് നയിച്ചു. മറ്റു സാനിറ്റേഷൻ വർക്കേഴ്സ്മാരെ 300 രൂപയോളം വരുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്‍കി ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us