കടനാട്ടിൽ ആർ.ജി.സി.ബി ഹൈടെക് ലാബ് സബ് സെൻ്റർ തുറന്നു. എല്ലാ സർക്കാർ ആശുപത്രികളിലും ലാബ് സബ് സെൻ്റര്‍ ലക്ഷ്യം - ജോസ് കെ. മാണി എംപി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

ആർ.ജി.സി.ബി ഹൈടെക് മെഡിക്കൽ ലാബ് സബ്സെൻ്റെർ കടനാട് ഗവ: ആശുപത്രിയിൽ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യുന്നു

Advertisment

കടനാട്: രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജിയുടെ മെഡിക്കൽ ലാബ് സർവ്വീസിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലുടനീളം സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന ഹൈടെക് മെഡിക്കൽ ലാബിൻ്റെ പ്രാദേശിക കേന്ദ്രo കടനാട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. ജോസ് കെ. മാണി എംപി ലാബ് സെൻ്റർ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു.

സർക്കാർ നിരക്കിൽ എല്ലാ രോഗ നിർണ്ണയങ്ങളും സാദ്ധ്യമാക്കുന്നതിനായി പാലാജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്ര ലാബിൻ്റെ ഉപകേന്ദ്രങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും സ്ഥാപിച്ച് കൃത്യതയാർന്ന രോഗനിർണ്ണയം വളരെ ചുരുങ്ങിയ സമയം കൊണ്ട് രോഗിക്കും ഡോക്ടർക്കും ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജുവിൻ്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. കടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. സെൻ സി പുതുപ്പറമ്പിൽ, ജെയ്സൺ പുത്തൻകണ്ടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ്, വൈസ് പ്രസിഡൻ്റ് കെ.എസ് സെബാസ്റ്റ്യൻ, കുരിയാക്കോസ് ജോസഫ്, ജോയി വടശ്ശേരി, ജയ്സി സണ്ണി, വി.ജി സോമൻ, ബിന്ദു ജേക്കബ്, കെ.എസ് മോഹനൻ, ബെന്നി ഈ രൂരിക്കൽ, ജോസ് കുന്നുംപുറം, പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. വിവേക്, രാഷ്ട്രീയ പാർട്ടി പ്രിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും പങ്കെുടുത്തു.

കടനാട് ആശുപത്രിക്ക് 5 ലക്ഷം നൽകും: ജോസ് കെ. മാണി എംപി

കടനാട്: നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കടനാട് ഗവ: ആശുപത്രിക്കായി എംപി ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്ന് ജോസ് കെ. മാണി എംപി അറിയിച്ചു. എത്രയും വേഗം ആശുപത്രിയുടെ പദവി ഉയർത്തി കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.

പുതിയ കാലഘട്ടത്തിൽ ആശുപത്രിയും ഹൈടെക് ആവണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ നവീകരണത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്. സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതികളുടെ സേവനം സാധാരണക്കാരിൽ എത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

എൽഡിഎഫ് കടനാട് പഞ്ചായത്ത് സമിതിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ജോയി വടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൂടുതൽ ഫണ്ട് ആശുപത്രിക്ക് അനുവദിച്ച എം.പിയെ അനുമോദിച്ചു.

Advertisment