/sathyam/media/post_attachments/YxsMS2wzZ1EndBYpqhG5.jpg)
പാലാ:പാലാ എംഎൽഎ മാണി സി കാപ്പനെ പൊതുപരിപാടികളിൽ ബോധപൂർവ്വം ഒഴിവാക്കി എൽഡിഎഫ് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.
ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയായ എംഎൽഎയെ ഒഴിവാക്കിക്കൊണ്ട് രാജ്യസഭ എംപി ഉദ്ഘാടകനും, ലോകസഭ എംപി അധ്യക്ഷനായും സംഘടിപ്പിക്കുന്ന പരിപാടികളിൽ എംഎൽഎയെ അപമാനിക്കുന്നത് പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കൾ പറഞ്ഞു.
ഇത്തരം തരം തരംതാഴ്ന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം കൊടുക്കുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ആർ. സജീവ്, ടോം കോഴിക്കോട്ട്, സിബി അഴകൻ പറമ്പിൽ, എം.പി. കൃഷ്ണൻ നായർ, മത്തച്ചൻ അരീപ്പറമ്പിൽ, പഞ്ചായത്ത് മെബർ മാരായ ജോസ് പ്ലാശനാൽ, സിബി ചക്കാലക്കൽ, ബിന്ദു ബിനു, റീത്താമ്മ ജോർജ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us