/sathyam/media/post_attachments/txCHD6wcQAMjvPX9Ido9.jpg)
ഉഴവൂർ: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ഡയാലിസിസ് യൂണിറ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി നിർവ്വഹിച്ചു.
ഉദ്ഘാടനയോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജുജോൺ പുതിയിടത്തു ചാലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ പുളിക്കിയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ. ഡോ.എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പോഗ്രാം മാനേജർ ഡോ. അജയ് മോഹൻ നവകേരള മിഷൻ (ആർദ്രം) നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ എ.ആർ, ഉഴവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പ്രൊഫ.ജോസഫ് ജോർജ്ജ് കാനാട്ട്, പഞ്ചായത്ത് പ്രസിഡന്റു മാരായ ജോയി കല്ലുപുര,സണ്ണി പുതിയിടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏലിയാമ്മ കുരുവിള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്മിത അലക്സ്, ജീന സിറി യക്ക്, രാജു ജോൺ ചിറ്റേത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കച്ചൻ കെ. എം, സിറിയക് കല്ലട, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജി ജേക്കബ്ബ്, ആശുപത്രി വികസന സമിതി അംഗങ്ങൾ,ആശുപത്രി സൂപ്രണ്ട് ഡോ. ജെസ്സി ജോയി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
1 കോടി 40 ലക്ഷം രൂപയാണ് ഡയാലിസിസ് യൂണിറ്റ് നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 9 മെഷീനുകളാണ് സജ്ജീകരിക്കുന്നത്. 8 മെഷീനുകളിൽ ഒരു ദിവസം 16 പേർക്ക് രണ്ട് ഷിഫ്റ്റുകളിലായി ഡയാലിസിസ് ചെയ്യാൻ കഴിയും. 1 മെഷീൻ റിസേർവ്വ് ആയി സജ്ജീകരിക്കും.
പദ്ധതി പൂർത്തീകരിക്കപ്പെടുന്നതോടെ നിർദ്ധനരായ വ്യക്കരോഗികൾക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ ഒരു മാസത്തിനുള്ളിൽ ഓപ്പറേഷൻ തീയേറ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തീയേറ്റർ പ്രവർത്തനസജ്ജമാക്കും എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, ആശുപ ത്രി വികസന സമിതി അംഗങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.
ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കാൻ മൂന്നു ടെക്‌നിഷ്യൻമാർ ആവശ്യമാണ്. ശംബളം, മറ്റ് ദൈനംദിന ചിലവുകൾ, മരുന്നുകൾ എന്നിവയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായ ത്ത്, ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പദ്ധതി രൂപീകരിക്കും.
ഈ പദ്ധതി യഥാർത്ഥ്യ മാകുന്നതോടെ കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം ജില്ലാ ആശുപത്രി, പാലാ ജനറൽ ആശുപത്രി, വൈക്കം ജനറൽ ആശുപത്രി എന്നിവ കഴിഞ്ഞാൽ ഡയാലിസിസ് സംവിധാനമുള്ള ജില്ലയിലെ അഞ്ചാമത്തെ സ്ഥാപനമായി ഉഴവൂർ കെആര്‍എന്‍എംഎസ് ആശുപത്രി മാറും. മൂന്നു മാസത്തിനകം നിർമ്മാണ ജോലികൾ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. കെഎച്ച്ആര്‍ഡബ്ല്യുഎസ് ആണ് നിർവഹണ ഏജൻസി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us