കോടതി വരാന്തയിൽ വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയ 2 പേരെ പാലാ പോലീസ് പിടികൂടി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:കോടതി വരാന്തയിൽ വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയ 2 പേരെ പാലാ പോലീസ് പിടികൂടി. പാലാ ജുഡീഷ്യൽ കോംപ്ലക്സിൻ്റെ ഇടനാഴിയിൽ ഇന്നുച്ചയ്ക്കായിരുന്നു സംഭവം.

Advertisment

വക്കീൽ കോട്ടണിഞ്ഞ് എത്തിയ വനിതാ അഭിഭാഷകയെ അപമാനിച്ചു എന്നാണ് പരാതി. സംഭവത്തെ തുടർന്ന് മറ്റ് അഭിഭാഷകർ ചേർന്ന് ഒരാളെ പിടിച്ചു നിർത്തിയപ്പോൾ രണ്ടാമൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെയും പോലീസ് പിന്നീട് പിടികൂടി.

മരങ്ങാട്ടുപള്ളി കോഴിക്കൊമ്പ് നീർവെട്ടിക്കൽ വിക്രമന്‍റെ മകന്‍ ഹരികൃഷ്ണൻ (23), കുറിച്ചിത്താനം നെല്ലിക്കതോട്ടിയിൽ വർഗീസിന്‍റെ മകന്‍ എബിൻ വർഗീസ് (24) എന്നവരെയാണ് പാലാ പോലീസ് പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.

Advertisment