/sathyam/media/post_attachments/fZ0E68bzQiaYHUqWmi5f.jpg)
മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം കുറവിലങ്ങാട് സെന്റ്‌മേരീസ് ഗേള്‍സ് സ്‌കൂളില്‍ നടന്ന പേപ്പര്‍ മൈക്രോസ്‌കോപ്പ് ശില്പശാലയില്‍ നിന്ന്
മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്ത്യ കോളേജ്, ലേബര്‍ ഇന്ത്യ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുറവിലങ്ങാട് സെന്റ്‌മേരീസ് ഗേള്‍സ് സ്‌കൂളില്‍ പേപ്പര്‍ മൈക്രോസ്‌കോപ്പ് ശില്പശാല നടത്തി.
/sathyam/media/post_attachments/CP1UXPOhJL2jAhWIekjd.jpg)
ഫോള്‍ഡ്‌സ്‌കോപ്പ് എന്നത് ശാസ്ത്രത്തെ കൂടുതല്‍ അടുത്തറിയാനുള്ള ഒരു പേപ്പര്‍ മൈക്രോസ്‌കോപ്പാണ്. മടക്കാവുന്ന പേപ്പര്‍ മൈക്രോസ്‌കോപ്പുകള്‍ ഉപയോഗിച്ച് വിവിധ ബാക്റ്റീരിയ, വൈറസ് തുടങ്ങിവയെ കുട്ടികള്‍ നേരില്‍ കണ്ടു.
ചുമയോ, ജലദോഷമോ, പനിയോ വരുമ്പോള്‍ ധാരാളം ചൂടുവെള്ളം കുടിക്കണം, ചൂടുള്ള ആഹാരം കഴിക്കണം, കൂടാതെ ഡോക്ടറിന്റെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക് കഴിക്കരുതെന്ന് ക്യാമ്പ് ഡയറക്ടര്‍ ഡോ. അനുപമ ഹര്‍ഷാള്‍ കുട്ടികളോട് പറഞ്ഞു.
/sathyam/media/post_attachments/QhqMXfgNaCTe7p7N2Pkb.jpg)
ലേബര്‍ ഇന്‍ഡ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ്, അക്കാഡമിക് ഡയറക്ടര്‍ സുബ്രത ചാറ്റര്‍ജി, ലേബര്‍ ഇന്ത്യ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ക്യാമ്പിന് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us