/sathyam/media/post_attachments/pvSNepny6Hra45c61GEa.jpg)
പാലാ:ചേർപ്പുങ്കലിൽ പുതിയതായി നിർമ്മിക്കുന്ന സമാന്തര പാലത്തിന് വേണ്ടി സ്ഥാപിക്കുന്ന ഇരുമ്പ് ഗർഡറുകൾ കയറ്റി വെക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നടപ്പാക്കി.
ഇപ്പോൾ ഏതാനും ദിവസങ്ങളായി ഉണ്ടായിരിക്കുന്ന അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തിയാണ് ഇക്കാര്യങ്ങൾ നടപ്പാക്കിയിട്ടുള്ളത്. 30 ടണ്ണിന്റ ഇരുമ്പ് ഗർഡറുകൾ പാലത്തിൽ കയറ്റി വയ്ക്കുന്ന ജോലി ഇന്ന് രാവിലെയാണ് ആരംഭിച്ചത്.
വൈകുന്നേരത്തോടെ എല്ലാ ഗർഡറുകളും കയറ്റി വയ്ക്കാൻ കഴിഞ്ഞതിലൂടെ നിർമാണരംഗത്തെ മുഖ്യ തടസ്സമായിരുന്നു പ്രധാന പ്രതിസന്ധി പരിഹരിച്ചിരിക്കുകയാണ്.
ഇതോടെ ചേർപ്പുങ്കൽ പാലം നിർമ്മിക്കുന്നതിന് വേണ്ടി നിശ്ചയിക്കപ്പെട്ട നാല് ഗർഡറുകളും ഫലപ്രദമായി സ്ഥാപിച്ചു. ശക്തമായി തുടർന്നുവന്നിരുന്ന മഴയെ തുടർന്ന് ഹെവി വെഹിക്കിൾസ് ചെളിയിൽ പുതയുന്നത് മൂലം ഇക്കാര്യം നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു.
ചേർപ്പുങ്കൽ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗർഡറുകളിൽ ക്രോസ് ബ്രേസ്സിംഗ് സ്ഥാപിക്കുന്ന ജോലിയാണ് ഇനി നടപ്പാക്കാനുള്ളത്. ഇത്തരത്തിൽ സ്ഥാപിക്കാനുള്ള നൂറ് എണ്ണം സജ്ജമാക്കിയിട്ടുണ്ട്. ഇവ പരമാവധി വേഗത്തിൽ ഇക്കാര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇതിനു മുകളിൽ ഷീറ്റ് ഇട്ട ശേഷം ബീം കോൺക്രീറ്റിംഗ് നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന നടപടികളാണ് ഇനി സ്വീകരിക്കേണ്ടത്. രണ്ടുമാസത്തിനുള്ളിൽ ചേർപ്പുങ്കൽ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാക്കണം.
ഈ ഒരു സാഹചര്യത്തിലാണ് ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പുരോഗതി സംബന്ധിച്ച് മോണിറ്ററിംഗ് റിവ്യൂ നടത്താൻ തീരുമാനിച്ചത്.
/sathyam/media/post_attachments/WiWTO1uJ9KX52z5528EZ.jpg)
അതേ സമയം സൂപ്പര്‍വൈസര്‍മാരും നിര്‍മ്മാണ തൊഴിലാളികളും ചേര്‍ന്ന് നടത്തിയ നിര്‍മ്മാണ പ്രവൃത്തിക്കിടെ മോന്‍സ് ജോസഫ് എംഎല്‍എ പതിവു പ്രഹസനങ്ങളുമായി ഇന്നും രംഗത്തെത്തി. പാലം നിര്‍മ്മാണ പുരോഗതിയില്‍ പാലാ രുപതാധികാരികളും മാര്‍ശ്ലീവാ മെഡിസിറ്റി അധികൃതരും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
ജോസ് കെ. മാണി എംപി മുഖേനയാണ് ഇവരുടെ ഇടപെടല്‍. അതിനാല്‍ ജോസ് കെ മാണി ഇവിടെ മുതലെടുപ്പ് നടത്താതിരിക്കാനാണ് യുഡിഎഫ് എംഎല്‍എമാരുടെ പരക്കം പാച്ചില്‍. എന്തായാലും സര്‍ക്കാര്‍ തലത്തില്‍ ചെയ്യാനുള്ളത് ചെയ്യുകയും അത് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ജോസ് കെ മാണി പാലത്തിനു ചുവട്ടില്‍ പ്രഹസനം നടത്താന്‍ തയ്യാറായിട്ടുമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us