ഉഴവൂർ ബ്ലോക്കിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

കുറവിലങ്ങാട്:കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കേന്ദ്ര സർക്കാരിന്റെ എഡിഐപി പദ്ധതിയിലൂടെ തോമസ്‌ ചാഴികാടൻ എംപി ലഭ്യമാക്കിയ സൗജന്യ സഹായ ഉപകരണങ്ങളുടെ ഉഴവൂർ ബ്ലോക്കിലെ വിതരണം തോമസ്‌ ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു.

Advertisment

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ചു. അഡ്വ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

ഉഴവൂർ ബ്ലോക്കിലെ കുറവിലങ്ങാട്, കടപ്ലാമറ്റം, വെളിയന്നൂർ, മരങ്ങാട്ടുപിള്ളി, മാഞ്ഞൂർ, കാണക്കാരി, ഉഴവൂർ, രാമപുരം എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി മുഖ്യാതിഥി ആയി യോഗത്തിൽ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു, പഞ്ചായത്തു പ്രസിഡന്റുമാരായ മിനി മത്തായി, ജോയ് കല്ലുപുര, സണ്ണി പുതിയിടം, കോമളവല്ലി രവീന്ദ്രൻ, ജോണീസ് പി. സ്റ്റീഫൻ, ബിൻസി സിറിയക്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻമാരായ അംഗങ്ങളായ പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജോൺസൻ പുളിക്കീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജു ജോൺ ചിറ്റേത്ത്, സ്മിത അലക്സ്, ജീന സിറിയക്, സിൻസി മാത്യു, ആശാമോൾ ജോബി, ആൻസി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജി ജേക്കബ്, സി.ഡി. പി.ഓ.ഡോ. റ്റിൻസി രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment