ലോക ഭക്ഷ്യ സുരഷാ ദിനാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കോളജ് ഫുഡ് സയൻസ് വിഭാഗം ഹോട്ടൽ ജീവനക്കാർക്കും പാചക തൊഴിലാളികൾക്കുമായി നാളെ സൗജന്യ ഭക്ഷ്യ സുരക്ഷാ പരിശീലനവും ഭക്ഷ്യ സുരക്ഷാ സെമിനാറും സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

ഈരാറ്റുപേട്ട: ലോക ഭക്ഷ്യ സുരഷാ ദിനാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കോളജ് ഫുഡ് സയൻസ് വിഭാഗം പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ ഹോട്ടൽ ജീവനക്കാർക്കും പാചക തൊഴിലാളികൾക്കുമായി സൗജന്യ ഭക്ഷ്യ സുരക്ഷാ പരിശീലനവും ഭക്ഷ്യ സുരക്ഷാ സെമിനാറും സംഘടിപ്പിക്കും. നാളെ രാവിലെ 10 ന് ഭക്ഷ്യ സുരക്ഷാ സെമിനാറിന്റെ ഉദ്ഘാടനം കോളജ് മാനേജർ ഡോ. അഗസ്റ്റ്യൻ പാലക്കാപറമ്പിൽ നിർവഹിക്കും.

Advertisment

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിക്കും. സെമിനാറിൽ ബർസാറും കോഴ്സ് കോഡിനേറ്ററുമായ ഫാ ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, ഫുഡ് സയൻസ് വിഭാഗം മേധാവി മിനി മൈക്കിൾ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജോയി വി ജോർജ്, സെക്രട്ടറി ബിബിൻ തോമസ് എന്നിവർ സംസാരിക്കും.

"സുരക്ഷിതാഹാരം എല്ലാവരുടേയും ഉത്തരവാദിത്വം' എന്ന വിഷയത്തിൽ പാലാ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ് കുമാർ ജി.എസും "ഭക്ഷ്യസുരക്ഷയും നിയമങ്ങളും' എന്ന പരിശീലനം നൽകും.

വിഷയത്തിൽ പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നിമ്മി അഗസ്റ്റ്യനും ക്ലാസ് നയിക്കും. തുടർന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി സഹകരിച്ച് മീനച്ചിൽ താലൂക്കിലെ പാചക തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലാബ് സന്ദർശിക്കുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കും.

പരിപാടികളുടെ ഭാഗമായി ക്യാംപസിൽ "സുരക്ഷിതമായ ആഹാരം ആരോഗ്യത്തിനാധാരം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര ഫിഷ ഡയറക്റ്റേറ്റിലെ മുതിർന്ന ശാസ്ത്രജ ഡോ. ടി. വി. ശങ്കർ ക്ലാസ് നയിച്ചു.

Advertisment