റോട്ടറി ക്ലബ്ബ് കടുത്തുരുത്തി ടൗണിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച്ച മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടുത്തുരുത്തി:റോട്ടറി ക്ലബ്ബ് കടുത്തുരുത്തി ടൗണിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. കണിവേലില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വൈകൂന്നേരം ആറിനാരംഭിക്കുന്ന സമ്മേളനത്തില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബേബി മുല്ലക്കര അധ്യക്ഷത വഹിക്കും.

Advertisment

സേവന പദ്ധതികളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പഞ്ചായത്തംഗം ജിന്‍സി എലിസബത്ത്, ഇ.കെ. ലൂക്ക്, എം.സന്ദീപ്, എം.സി. ശ്രീകുമാര്‍, എ.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

പരിപാടികളെ കുറിച്ചു വിശദീകരിക്കുന്നതിനായി കടുത്തുരുത്തിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ബേബി മുല്ലക്കര, സെക്രട്ടറി എ.അരുണ്‍കുമാര്‍, ജോസ് മാത്യു, ജോസ് കണിവേലില്‍, തോമസ് പനയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണിവേലില്‍ ഷോപ്പിംഗ് കോപ്ലക്‌സിലാണ് റോട്ടറി ക്ലബ്ബിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Advertisment