ഇലക്കാട് ഡോ. രാജേന്ദ്ര പ്രസാദ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം ആചരിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടപ്ലാമറ്റം:ഇലക്കാട് ഡോ. രാജേന്ദ്ര പ്രസാദ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി സി.കെ. ഉണ്ണികൃഷ്ണൻ വായനാ ദിന സന്ദേശം നൽകി.

Advertisment

കടപ്ലാമറ്റം പഞ്ചായത്ത്‌ മെമ്പർ ജാൻസി ജോർജ്, വ്യാസ എൻ.എസ്.എസ്. കോളേജ് റിട്ട. പ്രിൻസിപ്പൽ കെ.എസ്. രാമചന്ദ്രൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ശശിധരൻ നായർ, ഹരികൃഷ്ണൻ. പി, കെ.എസ്. ഗോപാല കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

Advertisment