ആടിയും പാടിയും വായനപക്ഷാചരണവുമായി കുട്ടികൾ; ഉഴവുർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയും സെന്റ് ജോവാൻസ് യു.പി സ്കൂളും സംയുക്തമായി വായനപക്ഷാചരണം സംഘടിപ്പിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂർ:പി.എൻ പണിക്കർ അനുസ്മരണത്തോട് അനുബന്ധിച്ച് ഉഴവുർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയും സെന്റ് ജോവാൻസ് യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണം കുട്ടികൾ ആടിയും പാടിയും ആഘോഷിച്ചു.

Advertisment

publive-image

വായനപക്ഷാചരണം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപിക സി. പ്രദീപ എസ്.വി.എം അദ്ധ്യക്ഷത വഹിച്ചു.

publive-image

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ രാമചന്ദ്രൻ, സ്കൂൾ എംപിടിഎ പ്രസിഡന്റ് ദീപം സുധീപ്, ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, ലൈബ്രറി വൈസ് പ്രസിഡന്റ് അനിൽ ആറുകാക്കൽ, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറുകാക്കൽ, അബീന കുഞ്ഞുമോൻ, അജ്ഞീലിന ആർ ഫിലിപ്പ്, മിലൻ ബിജു, സി.അഞ്ജലി എന്നിവർ പ്രസംഗിച്ചു.

publive-image

വായനദിനത്തോട് ആസ്വാദന കുറിപ്പ് മത്സരത്തിനുള്ള പുസ്തക വിതരണവും, ചുമർ പത്രിക പ്രകാശനവും നടത്തി.

Advertisment