വൈക്കം: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ എല്ലാ ദിവസവും വൈകുന്നേരം നൽകിവരുന്ന ഭക്ഷണ വിതരണത്തിന്റെ നൂറ്റി ഒന്നാം ദിനാചരണം നടത്തി.
രോഗികൾക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കായി വീൽചെയറുകൾ, എയർപോർട്ട് ചെയറുകൾ, ഐവി സ്റ്റാൻഡുകൾ, വാക്കറുകൾ, കസേരകൾ, സ്റ്റൂളുകൾ മുതലായ ഫർണിച്ചറുകൾ ഹോസ്പിറ്റലിലേക്ക് നൽകി.
നഗരസഭാ ചെയർപേഴ്സൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഒരുമയുടെ പ്രസിഡന്റ് കെ കെ ജോസ് പ്രകാശിൽ നിന്നും വീൽചെയർ ഏറ്റുവാങ്ങിക്കൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ് ഡോക്ടർ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.
വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ വിതരണം നഗരസഭാ ചെയർപേഴ്സൺ രേണുകാ രെജീഷും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത രാജേഷ് എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ ഹരിദാസൻ നായർ, മഹേഷ്, ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബോബൻ മഞ്ഞളാ മലയിൽ എന്നിവർ ചികിത്സാ സഹായ വിതരണം നടത്തി.
ഒരുമയുടെ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ഷിജുകൊടപ്പറമ്പിൽ, പ്രസാദ് എം, ജോയി മൈലം വേലി, രാജു കാവാലി, ശിവൻ കൂരാപ്പള്ളി, രമേശ് രാജൻ, രജീഷ്, ശ്രീജിത്ത്, മണിലാൽ, ചന്ദ്രൻ, സുഷമ അജി പ്രകാശ്, ഉഷാ ഷാജി, ബിന്റു തോമസ്, ബിജി സനീഷ്, സിജ്ഞ ഷാജീ, ദിവ്യ, ശ്രുതി സന്തോഷ്, ഹോസ്പിറ്റൽ സെക്യൂരിറ്റി സൂപ്പർവൈസർ പൊന്നപ്പൻ, പ്രത്യേക ക്ഷണീതാവ് ആയ കെ.പി വിനോദ് മുത്താനാട്ടു എന്നിവർ നേതൃത്വം നൽകി.