"ഉള്ളിലെ ചിന്തപ്പറവകളെ ഉണർത്തൂ" - വലവൂർ ഗവ. യു.പി. സ്കൂളില്‍ വായന മാസാചരണം ഉദ്ഘാടനം നിര്‍വ്വഹിച്ച് യുവ സാഹിത്യകാരി അനഘ ജെ കോലോത്ത്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:"പുതിയ മാറ്റങ്ങൾക്ക് കാരണമാവുന്ന ചിന്തപ്പറവകൾ നിങ്ങളിലോരോരുത്തരിലുമുണ്ട്. അവയെ ഉണർത്തേണ്ടതും പരിപോഷിപ്പിക്കേണ്ടതും കുട്ടികളായ നിങ്ങളാണ്". വായന മാസാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് യുവസാഹിത്യകാരി അനഘ ജെ കോലോത്ത് വലവൂർ ഗവ. യു.പി. സ്കൂളിലെ കുട്ടികളോട് സംവാദ മധ്യേ പറഞ്ഞതാണിത്.

Advertisment

publive-image

"വിങ്സ് ഓഫ് ഫയർ വെറുമൊരു സാഹിത്യ സൃഷ്ടിയല്ല. അതൊരു എനർജി ബൂസ്റ്റർ കൂടിയാണ്. അത് വായിച്ച് ഉൾക്കൊണ്ട് പ്രാവർത്തികമാക്കണം. എല്ലാം നമ്മിലുണ്ട്... നമ്മുടെ തലച്ചോറിലുണ്ട്. അക്ഷരത്താക്കോൽ ഉപയോഗിച്ച് നമ്മുടെ തലച്ചോറിലെ ഓരോ അറയും തുറക്കണം. അതിലടച്ചു വച്ചിരിക്കുന്ന രത്നങ്ങളെ പുറത്തെടുക്കണം. അവയുടെ പ്രഭ അറിവായി ഒഴുകണം.
അനന്തമായ ഈ കാവ്യസംസാരത്തില്‍ ഒരേയൊരു സ്രഷ്ടാവേയുള്ളു"- കവി പറഞ്ഞു.

publive-image

അദ്ദേഹം ആഗ്രഹിക്കുംപോലെ ഈ ലോകം ചുറ്റിത്തിരിയുന്നു. "അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതിഃ " വരികളിലൂടെ വ്യക്തമാക്കുന്നത് കവിയുടെയും കവിതയുടേയും പ്രാധാന്യമാണെന്ന് പിടിഎ പ്രസിഡൻറ് റെജി.എം.ആർ. പറഞ്ഞു. എസ്എസ്എ രാമപുരം ബ്ലോക്ക് പ്രോഗ്രാം കോ - ഓർഡിനേറ്റർ അശോക് ജി. വായനാദിന സന്ദേശം നൽകി.

സിആർസി കോ-ഓർഡിനേറ്റർ സാജൻ വി.എസ്. കുട്ടികളുമായി ചേർന്ന് നാടൻപാട്ട് കളരി നടത്തി. ഒന്നാം ക്ലാസ്സുകാരൻ ആദിത് കെ. എബി ഹൃദ്യമായി മാമ്പഴം എന്ന കവിത ആലപിച്ചു. ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ സ്വാഗതവും അധ്യാപിക ഷാനി മാത്യു കൃതഞ്ജതയും പറഞ്ഞു.

Advertisment