രാമപുരം മാർ അഗസ്തിനോസ് കോളേജിൽ 'ദേശീയ വിദ്യാഭ്യാസ നയം 2020' (എന്‍ഇപി) സെമിനാർ നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

രാമപുരം: അധ്യാപകർ നല്ലവണ്ണം വായിക്കുന്നവരും വിദ്യാർഥികളുടെ വിമർശനാല്മക ചിന്തയെ ഉത്തേജിപ്പിക്കാൻ കഴിയുന്നവരുമാകണമെന്ന് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സാബു തോമസ്.

Advertisment

തങ്ങൾ പഠിപ്പിച്ച നൈപുണ്യം വിദ്യാർഥികൾ ആർജ്ജിച്ചിട്ടുണ്ടോ എന്ന് അധ്യാപകർ വിലയിരുത്തണമെന്നും, ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ള പഠന സംബ്രദായമാണ് നമുക്ക് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

വായനയിലൂടെയേ ആശയങ്ങൾ ഉണ്ടാകുകയേഉള്ളു എന്നും ആശയങ്ങളെ വില്പന സാധ്യതയുള്ള ഉല്പന്നങ്ങളാക്കി പരിവർത്തനം ചെയ്യണമെന്നും അതാണ് ആധുനിക വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. സാബു തോമസ്.

കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജി ഗോപകുമാർ, റെവ. ഡോ. റോയ് എബ്രഹാം എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, ജനറൽ കൺവീനർ ഫാ ജോസഫ് ആലഞ്ചേരിൽ, ഐ.ക്യൂ.എ.സി. കോർഡിനേറ്റർ സുനിൽ കെ. ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രാജീവ് ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഇംഗ്ലീഷ് ബയോടെക്നോളജി ഡിപ്പാർട്മെന്റ് മേധാവികളായ ഡോ. സജേഷ് കുമാർ, ജോബിൻ പി. മാത്യു, ധന്യ എസ്. നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment