/sathyam/media/post_attachments/GSKuN8B5WhpsYtKcKytK.jpg)
പാലാ: മുളകും വഴുതനയും തക്കാളിയും ഒരേ കുടുംബം. അതുകൊണ്ടവ അടുപ്പിച്ച് നടരുത്. പാലാ സെൻ്റ് തോമസ് കോളേജിലെ ബി. വോക് അഗ്രിക്കള്‍ച്ചറല്‍ (B.Voc. Agricultural) വിദ്യാർത്ഥി അഖിൽ ഇത് പറഞ്ഞപ്പോൾ വലവൂർ സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കന്മാർക്കും അത്ഭുതം.
/sathyam/media/post_attachments/7eBivmclol7YMyb8Qjxa.jpg)
ഒരു ചെടിയിലെ രോഗം അടുത്തതിലേയ്ക്ക് പകരാതിരിക്കാൻ ഇവയ്ക്ക് ഇടയിൽ വെണ്ടപോലുള്ളവ നടണമെന്ന് അഖിൽ പറഞ്ഞപ്പോൾ അത്ഭുതം വിസ്മയത്തിന് വഴിമാറി.
/sathyam/media/post_attachments/FxZP3vLMNG2X3qY3b2na.jpg)
വലവൂർ ഗവ. യുപി സ്കൂളിൽ വീണ്ടും പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. "വലവൂരിൻ്റെ വളക്കൂറിൽ "എന്ന പച്ചക്കറി വിപുലീകരണ പദ്ധതി പാലാ സെൻ്റ് തോമസ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ സെല്ലിൻ്റെ (യു.ബി.എ) ആഭിമുഖ്യത്തിൽ നടന്നു.
/sathyam/media/post_attachments/GnYJnAMIPyMfC3qJDzWU.jpg)
വിവിധ ഡിപ്പാർട്ടുമെൻറുകളിലെ ഇരുപത്തഞ്ചോളം കുട്ടികൾ ഇതിൽ പങ്കെടുത്തു. കരൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മുണ്ടത്താനത്ത് ആദ്യ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.
യു.ബി.എ സെല്ലിൻ്റെ ഓർഗനൈസിംഗ് സെക്രട്ടറിയും സെൻ്റ് തോമസ് കോളേജിലെ ബയോകെമിസ്ട്രി വിഭാഗം അസി. പ്രഫസറുമായ ഡോ. രതീഷ് എം പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/post_attachments/wl9NNHcbX2bTP624rhmC.jpg)
വിളകളെ പുഷ്ടിപ്പെടുത്തി കൂടുതൽ വിളവ് ലഭിക്കുന്നതിനു വേണ്ടി സെൻറ് തോമസ് കോളേജിലെ ബയോകെമിസ്ട്രി റിസർച്ച് വിങ് തയ്യാറാക്കിയ മീഡിയം സൊലൂഷ്യൻ യു.ബി.എ. ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രതീഷ് എം, വലവൂർ ഗവ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ക്ക് കൈമാറി.
/sathyam/media/post_attachments/wpxMRnR7u0jFXjiI1kV0.jpg)
സെൻറ്.തോമസ് കോളേജിലെ ബി.വോക് അഗ്രിക്കൾച്ചറൽ വിദ്യാർത്ഥി അഖിൽ രാജൻ വിദ്യാർത്ഥികൾക്ക് കൃഷിയറിവുകൾ പകർന്ന് ക്ലാസ്സെടുക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പിടിഎ, എസ്എംസി അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.