ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ മിനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

ഉഴവൂര്‍: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ മിനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. ജീവിതശൈലി രോഗനിർണയ ക്യാമ്പ്, കാഴ്ച പരിശോധന എന്നിവ സംഘടിപ്പിച്ചു.

Advertisment

publive-image

ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ് രാജൻ, മനോജ്‌ വര്ഗീസ്, സുഭാഷ്, സി. മിനി, സി. ദിനമണി, ഒപ്റ്റൊമെട്രിസ്റ്റ് മെറിൻ, ആശ ഗോപി, ആശാ പ്രവർത്തക മോളി, ആരോഗ്യ സമിതി അംഗങ്ങൾ ആയ സൈമൺ പരപ്പനാട്ട്, ബിനു പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

ചക്കലപടവിൽ തോമസിന്റെ വീട്ടിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 80 ഓളം പേര്‍ പങ്കെടുത്തു. ഉച്ചയോടു കൂടി ക്യാമ്പ് അവസാനിച്ചു.

Advertisment