/sathyam/media/post_attachments/WeRtKz13tL7sns2QJEgd.jpg)
'പഠിത്തത്തോടൊപ്പം കൃഷിയും' പദ്ധതി പാലാ സെന്റ് മേരീസ് സ്കൂളിൽ കുട്ടികൾക്ക് പ്ലാവിൻ തൈകൾ നൽകിക്കൊണ്ട് മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ജോർജ് കുളങ്ങര, സിസ്റ്റർ ലിഷ്യു, സന്തോഷ് മണര്‍കാട്ട്,വി.എം അബ്‌ദുള്ളഖാൻ, മൈക്കൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ എന്നിവർ സമീപം
പാലാ: പാലാ സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾ പഠിത്തത്തോടൊപ്പം കൃഷിയും ചെയ്യുന്ന പദ്ധതി കുട്ടികൾക്ക് പ്ലാവിൻ തൈകൾ നൽകി മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. തുടക്കത്തിൽ 11.5 വര്‍ഷം കൊണ്ട് കായ്ക്കുന്ന നൂറു കണക്കിന് പ്ലാവിൻ തൈകളാണ് കൃഷി ചെയ്യുന്നത്.
ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൌണ്ടേഷൻ, വേൾഡ് മലയാളി കൌൺസിൽ എന്നീ സംഘടനകളാണ് തൈകൾ നൽകുന്നതും മറ്റു സാങ്കേതിക സഹായങ്ങൾ ചെയ്യുന്നതും. ഫൌണ്ടേഷൻ ചെയര്‍മാന്‍ ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു.
ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിഷ്യു, അഡ്വ സന്തോഷ് മണര്‍കാട്ട്, വി.എം അബ്‌ദുള്ളഖാൻ, മൈക്കൽ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us