ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/T3hXqABpNVnxpTlaQJIx.jpg)
രാമപുരം:രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ടമെന്റിന്റെ നേതൃത്വത്തിൽ മെറിറ്റ് ഡേ ആഘോഷിച്ചു. എംജി യൂണിവേഴ്സിറ്റി ബിഎസ്‌സി ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് നേടിയ എലിസബത്ത് പയസ്, പത്താം റാങ്ക് നേടിയ മനു മോഹൻ എന്നിവരെ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പുരസ്കാരം നൽകി ആദരിച്ചു.
Advertisment
പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി, അധ്യാപകരായ വിനീത്കുമാർ വി. ജാസ്മിൻ ആൻ്റണി തുടങ്ങിയവർ റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us